ഏതെങ്കിലും കേസിൽ പ്രതിയാക്കണമെന്ന് പറഞ്ഞെത്തി; ഒടുവിൽ സ്റ്റേഷനിൽ ഉണ്ടാക്കിയത് 25,000 രൂപയുടെ നാശനഷ്ടം; ബസിന് നേരെ കല്ലേറ്, എഎസ്‌ഐയെ ചവിട്ടി, സാധനങ്ങൾ എറിഞ്ഞുടച്ചു
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏതെങ്കിലും കേസിൽ പ്രതിയാക്കണമെന്ന് പറഞ്ഞെത്തി; ഒടുവിൽ സ്റ്റേഷനിൽ ഉണ്ടാക്കിയത് 25,000 രൂപയുടെ നാശനഷ്ടം; ബസിന് നേരെ കല്ലേറ്, എഎസ്‌ഐയെ ചവിട്ടി, സാധനങ്ങൾ എറിഞ്ഞുടച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 05:23 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: കഞ്ചാവിന്റെ ലഹരിയിൽ പോലീസ് സ്‌റ്റേഷനിലെത്തിയ ആൾ ഗ്രേഡ് എഎസ്‌ഐയെ ചവിട്ടി പരിക്കേൽപിക്കുകയും സ്റ്റേഷനിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. പത്തനംതിട്ട ചിറ്റാർ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ സ്‌കാനറും ബഞ്ചും കസേരയും ഇയാൾ നശിപ്പിച്ചു. ചിറ്റാർ മണക്കയം സ്വദേശി ഷാജി തോമസാണ് അക്രമം കാണിച്ചത്. സ്‌റ്റേഷനിൽ അക്രമം കാണിച്ച ഷാജി പോലീസിന് നേരെ അസഭ്യ വർഷവും നടത്തി.

പോലീസ് സ്‌റ്റേഷനിൽ ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം. കഞ്ചാവ് ലഹരിയിലാണ് പ്രതി അക്രമം കാണിച്ചതെന്ന് പോലീസ് പറഞ്ഞു. തന്നെ ഏതെങ്കിലും കേസിൽ ഉൾപ്പെടുത്തി സ്റ്റേഷനിലടയ്‌ക്കണം എന്ന വിചിത്ര ആവശ്യമാണ് ഷാജി മുന്നോട്ട് വെച്ചത്. എന്നാൽ ശാസിച്ച് ഷാജിയെ പറഞ്ഞയക്കുകയായിരുന്നു.

പിന്നാലെ പോലീസ് സ്‌റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ഷാജി ഹോളി മേരി എന്ന സ്വകാര്യ ബസിന് കല്ലെറിയുകയും ബസ്സിന്റെ ചില്ല് പൊട്ടുകയും ചെയ്തു. തുടർന്ന് ആ കേസുമായി ബന്ധപ്പെട്ട് ഷാജിയെ അറസ്റ്റ് ചെയ്ത് സെല്ലിനുള്ളിലാക്കി. സമനില തെറ്റിയ പോലെയാണ് ഇയാൾ പെരുമാറിയത്. സ്വന്തം ശരീരത്തിൽ പരിക്കേൽപ്പിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയും ചെയ്തു.

സ്വയം പരിക്കേൽപ്പിക്കാൻ തുടങ്ങിയതോടെ ഇയാളെ പുറത്ത് ഇറക്കി കസേരയിൽ കൈകെട്ടി തറയിൽ ഇരുത്തി. എന്നാൽ അതുകൊണ്ടും ഷാജി തോമസ് പരാക്രമം അവസാനിപ്പിച്ചില്ല. കസേര നശിപ്പിക്കുയും സ്റ്റേഷനിലുള്ള സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു. ഷാജിയെ തടയാനെത്തിയ ഗ്രേഡ് എ എസ് ഐ സുരേഷ് പണിക്കരുടെ നെഞ്ചിൽ ചവിട്ടി.

ഈ ഘട്ടത്തിൽ ഇയാളെ തടയാൻ ശ്രമിച്ച പോലീസുകാർക്ക് നേരെ തുപ്പുകയും അസഭ്യമായി സംസാരിക്കുകയുംചെയ്തു. പോലീസ് സ്‌റ്റേഷനിൽ ആകെ 25,000 രൂപയുടെ നഷ്ടം പ്രതിയുണ്ടാക്കി എന്നാണ് കണക്കിൽ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനടക്കം വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags: PoliceSHAJI
Share
Tweet
SendShare

More News from this section

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

Latest News

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies