ഇമ്രാൻ ഖാന്റെ അധികാരമോഹത്തിന് തിരിച്ചടി; പാർലമെന്റ് പിരിച്ചുവിട്ടത് പാക് സുപ്രീംകോടതി റദ്ദാക്കി; അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പ് നടത്താഞ്ഞത് ഭരണഘടനാ വിരുദ്ധമെന്നും കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇമ്രാൻ ഖാന്റെ അധികാരമോഹത്തിന് തിരിച്ചടി; പാർലമെന്റ് പിരിച്ചുവിട്ടത് പാക് സുപ്രീംകോടതി റദ്ദാക്കി; അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പ് നടത്താഞ്ഞത് ഭരണഘടനാ വിരുദ്ധമെന്നും കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 09:40 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് തിരിച്ചടി. ഇമ്രാനെതിരായ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരിയുടെ നടപടി പാക് സുപ്രീം കോടതി റദ്ദാക്കി. പാക് ദേശീയ അസംബ്ലി പിരിച്ചു വിട്ട നടപടിയും റദ്ദാക്കിയ കോടതി പാകിസ്താൻ ദേശീയ അസംബ്ലി പുന;സ്ഥാപിച്ചു. ചീഫ് ജസ്റ്റിസ് ഉമർ അതാ ബന്ദ്യാൽ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടത്താത്തത് ഭരണഘടാനാ വിരുദ്ധമാണെന്ന് വിധി പ്രസ്താവിക്കുന്നതിനിടെ പാക് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പാർലമെന്റ് പിരിച്ചു വിടാൻ ഇമ്രാൻ ഖാന് നിർദ്ദശിക്കാനുള്ള അധികാരമോ അവകാശമോ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇമ്രാൻ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് ഏപ്രിൽ 9 ശനിയാഴ്ച പത്ത് മണിക്ക് നടത്താനും കോടതി ഉത്തരവിട്ടു. രാജ്യ വ്യാപകമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് 6-7 മാസം വരെ സമയം വേണമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താൻ തെഹ് രീ കെ ഇൻസാഫ് പാർട്ടിയ്‌ക്ക് വേണ്ടി അഭിഭാഷകരായ ബാബർ അവാനും പ്രസിഡന്റ് ആരിഫ് ആൽവിയ്‌ക്കായി അലി സഫറുമാണ് കോടതിയിൽ ഹാജരായത്.

ഇന്ന് ഉച്ചയ്‌ക്ക് കേസ് പരിഗണിച്ച കോടതി ഡെപ്യൂട്ടി സ്പീക്കറുടെ നടപടി പ്രഥമദൃഷ്ട്യാ ആർട്ടിക്കിൾ 95 ന്റെ ലംഘനമാണെന്ന് നിരീക്ഷിച്ചിരുന്നു.90 ദിവസത്തോളം രാജ്യം നിസ്സഹായരായി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ കോടതിയിൽ നിന്ന് തങ്ങൾക്ക് അനുകൂലമായി തന്നെ വിധിയുണ്ടാവുമെന്ന് തന്നെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.

ഇന്ന് ഉച്ചയോടെ പൊതു തിരഞ്ഞെടുപ്പിന് തീയതി നിശ്ചയിക്കാൻ ആവശ്യപ്പെട്ട് പാക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ മേൽ കനത്ത പ്രഹരവുമായി സുപ്രീം കോടതി വിധിയെത്തിയത്. 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നീക്കം. വീണ്ടും അധികാര കസേരയിലേറാനുള്ള ഇമ്രാന്റെ തന്ത്രങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ഇന്ന് വിധി വന്നിരിക്കുന്നത്.

Tags: Pakistan SCno-trust voteImran Khan
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies