എക്സ്‌യുവി 700 ന്റെ ലോഗോ തുരുമ്പെടുത്തു; ഇങ്ങനെയൊരു അനുഭവം ആദ്യം; പരാതിയുമായി ഉടമ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എക്സ്‌യുവി 700 ന്റെ ലോഗോ തുരുമ്പെടുത്തു; ഇങ്ങനെയൊരു അനുഭവം ആദ്യം; പരാതിയുമായി ഉടമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 02:39 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പുറത്തിറങ്ങിയ നാൾ മുതൽ ഡിസൈൻ, പ്രവർത്തനം, സുരക്ഷ എന്നിവയുടെ കാര്യത്തിൽ കൈയ്യടി നേടിക്കൊണ്ടിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ എക്‌സ് യുവി 700. വാഹനം ഉപയോഗിക്കുന്ന ആളുകളിൽ നിന്നും മികച്ച അഭിപ്രായമാണ് അനുദിനം എക്‌സ് യുവി 700 നേടിക്കൊണ്ടിരിക്കുന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുത്തൻ ലോഗോയിൽ പുറത്തിറങ്ങിയ ആദ്യ വാഹനമെന്ന പ്രത്യേകത കൂടിയുണ്ട് ഈ എസ് യുവിക്ക്. എന്നാൽ, എല്ലായ്‌പ്പോഴും പ്രശംസകൾ ഏറ്റുവാങ്ങിയ വാഹനത്തിന് ഒരു തിരിച്ചടി ലഭിച്ചിരിക്കുകയാണ്.

വാഹനം വാങ്ങി മൂന്ന് മാസം കഴിഞ്ഞപ്പോൾ തന്നെ, മുൻവശത്തെ ലോഗോയിലും പിന്നിലുള്ള 700 എന്ന എഴുതിയ ഭാഗത്തും തുരുമ്പ് പിടിക്കുന്നുവെന്നാണ് ഒരു ഉപഭോക്താവിന്റെ പരാതി. വാഹനം ഇതുവരെ സാധാരണ വെള്ളത്തിൽ കഴുകിയിട്ടില്ലെന്നും, എല്ലായിപ്പോഴും ഷോറൂം സർവ്വീസാണ് ചെയ്യുന്നതെന്നും ഉടമ പറയുന്നു. എന്നിട്ടും തുരുമ്പ് പിടിക്കുന്നത് ലോഗോ നിർമ്മിക്കാൻ ഉപയോഗിച്ച വസ്തുവിന്റെ നിലവാരമില്ലായ്മയെയാണ് സൂചിപ്പിക്കുന്നതെന്ന് ഉടമ പറയുന്നു.

കാറുകളുടെ സ്‌ക്രൂവിലും, നട്ടിലും, ബോൾട്ടിലുമെല്ലാം തുരുമ്പ് പിടിക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ അൽപം പഴകിയാൽ മാത്രമേ ഇത്തരത്തിൽ സംഭവിക്കാറുള്ളൂ. മേടിച്ച് 3 മാസത്തിനുള്ളിൽ തുരുമ്പ് പിടിക്കുന്നത് വാഹനത്തിന്റെ നിലവാരത്തിനേറ്റ ക്ഷതമാണ്. മഹീന്ദ്ര ഇതുടൻ പരിഹരിക്കണമെന്നും ഉടമ ആവശ്യപ്പെട്ടു.

താൻ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും, കമ്പനിയ്‌ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ധാരാളം വാഹനങ്ങൾ ഇതിന് മുൻപ് ഉപയോഗിച്ചിട്ടുണ്ടെന്നും ഇത്തരത്തിലൊരു ദുരനുഭവം ഇതാദ്യമാണെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു. തുരുമ്പ് എടുത്ത ലോഗോയുടെ ചിത്രങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

Tags: mahindra xuv700
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies