നികുതി വരുമാനത്തിൽ രാജ്യത്ത് റെക്കോഡ് വർദ്ധന; മാർച്ച് 31 വരെ ലഭിച്ചത് 27.07 ലക്ഷം കോടി രൂപ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നികുതി വരുമാനത്തിൽ രാജ്യത്ത് റെക്കോഡ് വർദ്ധന; മാർച്ച് 31 വരെ ലഭിച്ചത് 27.07 ലക്ഷം കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 06:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് നികുതി വരുമാനത്തിൽ രേഖപ്പെടുത്തിയത് റെക്കോഡ് വർദ്ധന. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 27.07 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. നേരിട്ടുളള നികുതിയിലും ഇൻഡയറക്ട് ടാക്‌സിലും മുന്നേറ്റമുണ്ടായതായി റവന്യൂ സെക്രട്ടറി തരുൺ ബജാജ് അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 33.5 ശതമാനത്തിന്റെ വർദ്ധനയാണ് നികുതി പിരിവിൽ ഉണ്ടായത്.

ബജറ്റിൽ 22.17 ലക്ഷം കോടി രൂപയായിരുന്നു നികുതി വരുമാനമായി പ്രതീക്ഷിച്ചിരുന്നത്. ഇതിന് അടുത്ത് എത്താനായി എന്നതും സർക്കാരിന് ആത്മവിശ്വാസം നൽകുന്നതാണ്. നേരിട്ടുളള നികുതിവരുമാനം ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതിലും കൂടുതലാണ് ലഭിച്ചതെന്ന് റവന്യൂ സെക്രട്ടറി കൂട്ടിച്ചേർത്തു. 14.10 ലക്ഷം കോടി രൂപയാണ് നേരിട്ടുളള നികുതി വരുമാനം. ബജറ്റിൽ കണക്ക് കൂട്ടിയിരുന്നതിലും 3.02 ലക്ഷം കോടി രൂപയാണ് അധികമായി പിരിഞ്ഞുകിട്ടിയത്.

നേരിട്ടല്ലാത്ത (ഇൻഡയറക്ട്) നികുതി വരുമാനവും ബജറ്റിലെ കണക്കുകൂട്ടലിനപ്പുറമാണ് ലഭിച്ചത്. 12.90 ലക്ഷം കോടി രൂപയാണ് നേരിട്ടല്ലാത്ത നികുതിയിനത്തിൽ ലഭിച്ചത്. 11.02 ലക്ഷം കോടി രൂപയായിരുന്നു ബജറ്റിൽ കണക്കുകൂട്ടിയിരുന്നത്. നേരിട്ടുളള നികുതിയിൽ 49 ശതമാനത്തിന്റെ വർദ്ധന രേഖപ്പെടുത്തിയപ്പോൾ ഇൻഡയറക്ട് ടാക്‌സിൽ 30 ശതമാനമാണ് വർദ്ധന.

ധനമന്ത്രാലയത്തിന്റെ ശക്തമായ നടപടികളും ഇടപെടലുമാണ് രാജ്യത്ത് നികുതി വരുമാനം ഉയരാനുളള കാരണം. ശ്രീലങ്കയും പാകിസ്താനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് വലയുമ്പോഴാണ് ഇന്ത്യ നികുതി വരുമാനത്തിൽ ഉൾപ്പെടെ നേട്ടമുണ്ടാക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ShareTweetSendShare

More News from this section

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

Latest News

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

മതസംവരണം അവസാനിപ്പിക്കണം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം, ശബരിമല കേസുകൾ പിൻവലിക്കണം; ഹൈന്ദവ വിഷയങ്ങളുമായി മുഖ്യമന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നിവേദനം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies