കമ്യൂണിസം ഇന്ത്യയിലെ മൂലയ്ക്ക് മാത്രമല്ല; ചെങ്കൊടി ഇല്ലാതാക്കാൻ ഭൂമിയിലെ ഒരു ശക്തിക്കും ശേഷിയില്ലെന്ന് സീതാറാം യെച്ചൂരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്യൂണിസം ഇന്ത്യയിലെ മൂലയ്‌ക്ക് മാത്രമല്ല; ചെങ്കൊടി ഇല്ലാതാക്കാൻ ഭൂമിയിലെ ഒരു ശക്തിക്കും ശേഷിയില്ലെന്ന് സീതാറാം യെച്ചൂരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 08:27 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: ചെങ്കൊടി ഇല്ലാതാക്കാൻ ശേഷിയുള്ള ഒന്നും ഭൂമിയിൽ ഇല്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കണ്ണൂരിൽ 23 ാം പാർട്ടി കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി. കമ്യൂണിസം കേരളത്തിന്റെ ഒരു മൂലയിൽ മാത്രമായി എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

കമ്യൂണിസം അപകടകരമായ പ്രത്യയശാസ്ത്രമാണെന്നും പരാജയപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഫാസിസം അവസാനിപ്പിച്ച പതാകയാണ് ചെങ്കൊടി. നശിപ്പിക്കാൻ കഴിയില്ല, ദുർബ്ബലപ്പെടുത്താൻ പോലും കഴിയില്ല. എല്ലാ വെല്ലുവിളികളും മറികടക്കുന്നതാണ് കമ്യൂണിസമെന്നും യെച്ചൂരി പറഞ്ഞു. സോവിയറ്റ് യൂണിയന്റെ മൂലയിലേക്ക് കമ്യൂണിസ്റ്റുകാരെ ഒതുക്കിയ കാലത്ത് പോലും ചെങ്കൊടി ഉയർത്തെഴുന്നേറ്റിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.

23 ാം പാർട്ടി കോൺഗ്രസ് ഉറച്ച തീരുമാനങ്ങൾക്കാണ് വേദിയായതെന്ന് യെച്ചൂരി പറഞ്ഞു. കേന്ദ്രസർക്കാർ രാജ്യത്തിന്റെ സ്വത്തുക്കൾ കൈമോശം വരുത്തുകയാണ്. രാഷ്‌ട്രീയ അഴിമതിയെ അവർ നിയമവിധേയമാക്കുന്നു. ചുവപ്പുകൊടി ഈ വെല്ലുവിളി ഏറ്റെടുക്കുകയും നേരിടുകയും പരാജയപ്പെടുത്തുകയും ചെയ്യുമെന്ന് യെച്ചൂരി പറഞ്ഞു. വർഗീയ ശക്തികൾക്കെതിരെ മതേതര പാർട്ടികളുടെ കൂട്ടായ്മയാണ് ഇടതുപക്ഷം ലക്ഷ്യം വെയ്‌ക്കുന്നത്. എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് ആഗ്രഹിക്കുന്നു.

പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറിൽ പങ്കെടുക്കാതിരുന്ന കോൺഗ്രസ് പാർട്ടിയെയും യെച്ചൂരി വിമർശിച്ചു. മതേതര പാർട്ടിയെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങൾ എവിടെയാണെന്ന് ചിന്തിക്കണം. സെമിനാറിൽ പങ്കെടുത്ത അവരുടെ നേതാക്കൾക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന സ്ഥിതി വരെയെത്തി. ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിന്റെ സമീപനം ഇതാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

യൂറോപ്യൻ രാജ്യങ്ങളോട് സമാനമായ മാനുഷീക വികസനമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു.

 

Tags: sitaram yechuryസീതാറാം യെച്ചൂരികണ്ണൂർ
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies