കൊറോണയ്ക്ക് ശേഷം എത്തുന്നത് 5000 ത്തോളം വൈറസുകൾ; പുതിയ പഠനവുമായി ഗവേഷകർ; ഞെട്ടലോടെ ശാസ്ത്രലോകം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണയ്‌ക്ക് ശേഷം എത്തുന്നത് 5000 ത്തോളം വൈറസുകൾ; പുതിയ പഠനവുമായി ഗവേഷകർ; ഞെട്ടലോടെ ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 10:48 pm IST
Facebook
Twitter
WhatsAppTelegram

കൊറോണ മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയ ഈ സാഹചര്യത്തിൽ ഇനിയും ഒരു വൈറസ് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരും ആശങ്കപ്പെട്ടേക്കാം. മഹാമാരി ജനങ്ങളുടെ മനസ്സിൽ വരുത്തിയ ആഘാതം അത്രമാത്രം വലുതാണ്. എന്നാൽ ഒന്നല്ല അയ്യായിരം വൈറസുകളെയാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. സമുദ്രത്തിൽ വ്യാപകമായി ഈ വൈറസുകൾ വിഹരിക്കുന്നുണ്ടെന്നാണ് പഠനം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി അപകടകാരികളായ വൈറസുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിൽ മിക്കതും മനുഷ്യനെ ബാധിക്കാറില്ല. എന്നാൽ ഇപ്പോൾ കണ്ടെത്തിയ വൈറസുകൾ മനുഷ്യരെ വ്യാപകമായി ബാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മനുഷ്യരെ ബാധിക്കുന്ന അസുഖങ്ങൾക്ക് കാരണമാവുന്ന ആർഎൻഎ വൈറസുകളുടെ വിഭാഗത്തിൽ പെടുന്നവയാണ് ഇവ. ജലദോഷം മുതൽ കൊറോണ വരെയുള്ള രോഗങ്ങൾക്ക് കാരണാമാവുന്നവയാണ് ആർഎൻഎ വൈറസുകൾ. മനുഷ്യരെ കൂടാതെ മൃഗങ്ങളെയും ചെടികളെയും ഇത് ബാധിക്കുന്നു. ഈ വൈറസുകൾ തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കില്ല എന്നതാണ് മറ്റൊരു പ്രശ്‌നം.

സമുദ്രത്തിൽ കണ്ടെത്തിയ ആർഎൻഎ വൈറസുകൾ കേന്ദ്രീകരിച്ചിരിക്കുന്നത് ചെറിയജീവികളായ പ്ലാങ്ക്തണുകളിലാണ്. സമുദ്രജീവികളുടെ ഭക്ഷ്യ ശൃഖലയുടെ ആദ്യ കണ്ണിയായി കണക്കാക്കുന്ന പ്ലാങ്ക്തണുകൾക്ക് വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ ശേഷിയുണ്ട്. ഈ പ്ലാങ്ക്തണുകളുടെ കൂട്ടത്തിലാണ് വൈറസുകളെ കണ്ടെത്തിയിരിക്കുന്നത്.

ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ 5504 വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ആർഎൻഎ ഘടകം മസ്സിലാക്കി ഇവയുടെ സാമ്യവും അന്തരവും തിരിച്ചറിഞ്ഞ് വൈറസുകളുടെ എണ്ണം തിട്ടപ്പെടുത്തി. ലോകത്തെ എല്ലാ സമുദ്രങ്ങളിലും ഈ വൈറസുകളുടെ സാന്നിദ്ധ്യം ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പടിഞ്ഞാറൻ പസിഫിക്കിലും, അൻറാർട്ടിക് മേഖലകളിലും മാത്രമാണ് ഇവയുടെ കുറവ് കണ്ടെത്തിയിരിക്കുന്നത്.

ഭൂമിയിൽ ജീവൻ ഉത്ഭവിച്ച സമയത്ത് തന്നെ വൈറസ് ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യവും ഇവിടെയുണ്ട്. സ്വയം നിലനിൽക്കുന്നതിനോടൊപ്പം മറ്റ് ജീവജാലങ്ങളുടെ ശരീരത്തിൽ പ്രവേശിച്ച് അവയെ നിലനിർത്തുകയോ തകർക്കുകയോ ചെയ്യുന്നു. ഇത് ജീവന്റെ നിർണായക ഘടകമായതിനാലാണ് വൈറസുകളെക്കുറിച്ച് പഠിക്കാൻ ഗവേഷകർ തീരുമാനിച്ചത്. ഈ വൈറസുകൾ മനുഷ്യന് വെല്ലുവിളിയാകുമോയെന്നും ഗവേഷകർ പഠനം നടത്തുന്നുണ്ട്.

Tags: virus
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies