ആലുവ: ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. 900 ഗ്രാം ഹാഷിഷ് ഓയിലുമായി മലയാറ്റൂർ തേക്കിൻ തോട്ടം പോട്ടശ്ശേരി വീട്ടിൽ പിആർ നിതിനെയാണ് എക്സൈസ് പിടികൂടിയത്. സിനിമ മേഖലയിൽ വിതരണത്തിന് കൊണ്ടു വന്നതാണ് ഹാഷിഷ് ഓയിൽ.
25 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി ബെംഗളൂരുവിൽ നിന്നെത്തിയ നിതിനെ ആലുവ റെയിൽവേസ്റ്റേഷനിൽ നിന്നാണ് എക്സൈസ് പിടികൂടിയത്.
ഇന്നലെ വൈകീട്ടത്തെ ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിയിലാണ് പ്രതി എത്തിയത്. സിനിമകളുടെ പ്രൊമോ പരസ്യങ്ങളിൽ അഭിനയിച്ചതു വഴിയുള്ള ബന്ധമാണ് പ്രതിക്ക് സിനിമാ മേഖലയുമായുള്ളതെന്നാണ് വിവരം.
Comments