അന്റാർട്ടിക്കയിലെ പോസ്റ്റ് ഓഫീസിൽ ഒരു ജോലി; സ്വപ്‌നമല്ല, സാഹസം കൂടിയാണ്; വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്റാർട്ടിക്കയിലെ പോസ്റ്റ് ഓഫീസിൽ ഒരു ജോലി; സ്വപ്‌നമല്ല, സാഹസം കൂടിയാണ്; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2022, 01:31 pm IST
Facebook
Twitter
WhatsAppTelegram

പോസ്റ്റ് ഓഫീസിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. കേൾക്കുമ്പോൾ സാധാരണയായി തോന്നുമെങ്കിലും ഇതിൽ അൽപ്പം അസാധാരണത്വം ഉണ്ട്. മറ്റൊന്നുമല്ല, മഞ്ഞിൽ മൂടിക്കിടക്കുന്ന അന്റാർട്ടിക്കയിലേക്കാണ് പോസ്റ്റ് ഓഫീസ് ജോലിക്കാരെ ആവശ്യമുളളത്. പ്രതിമാസം മികച്ച ശമ്പളവും ലഭിക്കും. പക്ഷേ ഒരു മുന്നറിയിപ്പ്, മൊബൈൽ ഫോണും ഇന്റർനെറ്റും വൈദ്യുതിയുമൊന്നും ഇവിടെ ലഭ്യമല്ല.

ലോകത്തിലെ ഏറ്റവും തണുപ്പ് കൂടിയ പ്രദേശങ്ങളിലൊന്നായ അന്റാർട്ടിക്കയിൽ മനുഷ്യവാസം വളരെ കുറവാണ്. അങ്ങനെ ഒരു സ്ഥലത്ത് എന്തിനാണ് പോസ്റ്റ് ഓഫീസ് എന്ന് പലരും ചിന്തിച്ചിട്ടുണ്ടാവും. അന്റാർട്ടിക്ക പെനിൻസുലയിൽ സ്ഥാപിതമായ ആദ്യത്തെ സ്ഥിരം ബ്രിട്ടീഷ് താവളമാണ് പോർട്ട് ലോക്ക്‌റോയ്. ഇത് 1944 മുതൽ 1962 വരെ ഉപയോഗിച്ചിരുന്നു. 2006-ൽ യുകെ അന്റാർട്ടിക് ട്രസ്റ്റ് ഇത് ഏറ്റെടുത്തു. അതിനുശേഷം, ഈ സ്ഥലം ഒരു വിനോദസഞ്ചാര കേന്ദ്രമായി പ്രവർത്തിക്കുകയാണ്. ഇവിടെ പോസ്റ്റ് ഓഫീസും, ഗിഫ്റ്റ് ഷോപ്പും മ്യൂസിയവും ഉണ്ട്. ഇവിടെ വരുന്ന സഞ്ചാരികൾ ഇവിടെ നിന്നും സ്വന്തം വീടുകളിലേക്ക് കത്തെഴുതുന്നുന്നത് അന്റാർട്ടിക്ക് യാത്രകളുടെ ആകർഷണങ്ങളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ പോസ്റ്റ ഓഫീസും ഉദ്യോഗസ്ഥരും അത്യാവശ്യമാണ്. സീസൺ സമയങ്ങളിൽ 80,000 കത്തിടപാടുകൾ വരെ ഇവിടെ നടക്കാറുണ്ടെന്നാണ് വിവരം.

ബ്രിട്ടീഷ് അന്റാർട്ടിക് ടെറിട്ടറി ഗവൺമെന്റിന്റെ കീഴിലാണ് ഈ തപാൽ ഓഫീസ് വരുന്നത്. യുകെ അന്റാർട്ടിക്ക ഹെറിറ്റേജ് ട്രസ്റ്റിന് കീഴിലുള്ള പോസ്റ്റ് ഓഫീസിലേക്കും, അവിടെയുള്ള ഗിഫ്റ്റ് ഷോപ്പിലെ മാനേജർ, ജനറൽ അസിസ്റ്റന്റ് തസ്തികകളിലേക്കുമാണ് ആളെ തേടുന്നത്. 2022 നവംബർ മുതൽ 2023 മാർച്ച് വരെയുള്ള അഞ്ച് മാസത്തേക്കാണ് നിയമനം ലഭിക്കുന്നത്.

നവംബർ മുതൽ മാർച്ച് വരെയുളള സമയം അന്റാർട്ടിക്കയിലെ വേനൽക്കാലമാണ്. ഈ സമയത്ത് താപനില 50 ഡിഗ്രി ഫാരൻഹീറ്റ് വരെ എത്തും. പെൻഗ്വിൻ സംരക്ഷണത്തിന്റെ ഭാഗമായി പെൻഗ്വിനുകളുടെ എണ്ണം എടുക്കുക, ഗിഫ്റ്റ് ഷോപ്പിന്റേയും പോസ്റ്റ് ഓഫീസിന്റേയും എല്ലാ കാര്യങ്ങളും നോക്കുക തുടങ്ങിയവയാണ് ജീവനക്കാരുടെ പ്രധാന ജോലികൾ. ജോലിയുടെ അവസാനഘട്ടത്തിൽ ഒരു റിപ്പോർട്ടും സമർപ്പിക്കണം.

അടിസ്ഥാന സൗകര്യങ്ങൾ മാത്രമേ ലഭിക്കുകയുള്ളുവെങ്കിലും, സുഖപ്രദമായ ജോലിയായിരിക്കുമെന്നാണ് ട്രസ്റ്റിന്റെ വാഗ്ദാനം. അതേസമയം വൈദ്യുതിയുടെ ലഭ്യത വളരെ പരിമിതമായ തോതിൽ മാത്രമായിരിക്കും. ടാപ്പ് വെള്ളം, ഇന്റർനെറ്റ് സേവനങ്ങൾ ഒന്നും ലഭിക്കില്ല. ഏപ്രിൽ 25 ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തിയതി. എന്നാൽ അപേക്ഷിക്കുന്നവർക്ക് യുകെയിൽ ജോലി ചെയ്യുന്നതിനുള്ള അനുമതി ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഈ ഒക്ടോബറിൽ ഒരാഴ്ചത്തെ പ്രത്യേക പരിശീലനവും നൽകും.

എങ്ങനെയുണ്ട് ജോലി.. അന്റാർട്ടിക്കയിലെ കൊടും തണുപ്പിലേക്ക് പോകാൻ താത്പര്യമുണ്ടെങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്. ഉടൻ തന്നെ അപേക്ഷിക്കൂ

Tags: Post officeAntarctica
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies