ന്യൂഡൽഹി: ദേശീയ പര്യാവരണ യുവ പാർലമെന്റ് നാളെ പാർലമെന്റ് മന്ദിരത്തിൽ നടക്കും. പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ യുവാക്കളുടെ ആശയങ്ങളും പദ്ധതികളും പങ്കുവെക്കാനുള്ള വേദിയാണ് കേന്ദ്ര പരിസ്ഥിതി ജലശക്തി മന്ത്രാലയം ഒരുക്കുന്നത്.
രാജ്യം മുഴുവനും പരിസ്ഥിതി രംഗത്ത് നടത്തുന്ന സംരക്ഷണ പ്രവർത്തനങ്ങളിൽ യുവശക്തിയെ പ്രയോജനപ്പെടുത്തുകയാണ് കേന്ദ്ര പരിസ്ഥിതി ജലശക്തി മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രധാന ലക്ഷ്യം.
രാജ്യത്തെ വിവിധ സർവകലാശാലകളിൽ പരിശീലനം കഴിഞ്ഞ 140 പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പര്യാവരണ സംരക്ഷണ ഗതിവിധിയുടെ ദേശീയ വിഭാഗമാണ് പരിപാടിയുടെ സംഘാടകർ.
Comments