ശബരിമല: വിഷു ദിവസമായ ഇന്നലെ ശബരിമലയില്‍ ദര്‍ശനം നടത്തിയത് പതിനായിരങ്ങള്‍. വിഷുക്കണി ദര്‍ശനമടക്കമുള്ള എല്ലാ ചടങ്ങുകളും വലിയ ഭക്തജന സാന്നിധ്യത്തിലാണ് പൂര്‍ത്തിയായത്. വരും ദിവസങ്ങളിലും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
രണ്ട് വര്‍ഷത്തെ കൊറോണ നിയന്ത്രണങ്ങള്‍ക്ക് ശേഷം തീര്‍ത്ഥാടകര്‍ കൂടുതലായി ശബരിമല തീര്‍ത്ഥാടനത്തിന് എത്തിയ വര്‍ഷം കൂടിയാണിത്. പുലര്‍ച്ചെ 4 മണിക്ക് നട തുറന്നത് മുതല്‍ ആരംഭിച്ച തിരക്ക് രാത്രി ഹരിവരാസനം പാടി നട അടക്കുന്നത് വരെ സന്നിധാനത്ത് അനുഭവപ്പെട്ടു. വിഷു പുലരിയില്‍ അയ്യപ്പനെ കണികണ്ടു പ്രാര്‍ത്ഥിക്കുന്നതിനായി ദിവസങ്ങള്‍ക്ക് മുന്നേ തന്നെ തീര്‍ത്ഥാടകര്‍ സന്നിധാനത്ത് വിരി വച്ചു തങ്ങിയിരുന്നു.
തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ് ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും പണിപ്പെടേണ്ടി വന്നു. ഭക്തജനതിരക്ക് വര്‍ധിച്ചതോടെ കച്ചവടക്കാര്‍ക്കും പ്രതിസന്ധി അകലുകയാണ്. വരും ദിവസങ്ങളിലും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
Comments