പോപ്പുലർഫ്രണ്ട് നരനായാട്ട് ; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധവുമായി ബിജെപി; ഭീകരർക്ക് ഒത്താശ്ശ ചെയ്യുന്നത് സിപിഎമ്മെന്ന് കെ.സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോപ്പുലർഫ്രണ്ട് നരനായാട്ട് ; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധവുമായി ബിജെപി; ഭീകരർക്ക് ഒത്താശ്ശ ചെയ്യുന്നത് സിപിഎമ്മെന്ന് കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 09:20 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : സംസ്ഥാനത്ത്  പോപ്പുലർഫ്രണ്ട് പ്രവർത്തകർ നടത്തുന്ന നരനായാട്ടിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. സെക്രട്ടറിയേറ്റിന് മുൻപിലേക്ക് ബിജെപി പ്രതിഷേധ റാലി നടത്തി. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലും ബിജെപി – സംഘപരിവാർ സംഘടനകൾ ശക്തമായി പ്രതിഷേധിച്ചു.

സെക്രട്ടേറിയേറ്റിലേക്ക് നടന്ന പ്രതിഷേധ പ്രകടനം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേരളത്തിൽ  പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ നരനായാട്ടാണ് നടക്കുന്നത് എന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സുരേന്ദ്രൻ പറഞ്ഞു. ഇവർക്ക് സഹായം നൽകുന്നത് സിപിഎമ്മാണ്. പോപ്പുലർഫ്രണ്ട് പ്രവർത്തകന്റെ മരണത്തിന് പിന്നാലെ ഇന്നലെ ആയിരത്തിലധികം പോലീസുകാരെയാണ് പാലക്കാട് വിന്യസിച്ചിരിക്കുന്നത്. എന്നാൽ വർഗ്ഗീയത നേരത്തെ നിലനിന്ന സ്ഥലത്ത് പോലീസ് പിക്കറ്റിംഗ് ഇല്ല. നാല് പോലീസുകാരെ പോലും പ്രദേശത്ത് നിർത്തിയില്ല. ഇതിന്റെ ഉത്തരം വ്യക്തമാണ്. കേരളത്തിൽ വർഗ്ഗീയത കലാപം ഉണ്ടാക്കാൻ പോപ്പുലർഫ്രണ്ടിന് എല്ലാ ഒത്താശയും നൽകുന്നത് സിപിഎം ആണെന്നും സുരേന്ദ്രൻ പറഞ്ഞു.

എറണാകുളം നഗരത്തിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘപരിവാർ സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. എറണാകുളം ടൗൺ ഹാളിന് മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ഹൈക്കോടതി ജംഗ്ഷനിൽ സമാപിച്ചു. പ്രതിഷേധ യോഗം ബി ജെ പി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. ബി ജെ പി സംസ്ഥാന വക്താവ് ടി പി സിന്ധുമോൾ, ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പോപ്പുലർഫ്രണ്ട് കൊലപാതക, ഭീകരവാദ രാഷ്‌ട്രീയത്തിന് സി പി എമ്മും, കോൺഗ്രസും പിന്തുണ നൽകുകയാണെന്ന് എസ് സുരേഷ് ആരോപിച്ചു.

തൃശ്ശൂരിൽ നടന്ന പ്രതിഷേധം സ്വരാജ് റൗണ്ട് ചുറ്റി നടുവിലാലിൽ സമാപിച്ചു. ബിജെപി ജില്ലാ അദ്ധ്യക്ഷൻ, കെ.കെ അനീഷ് കുമാർ, ബി ഗോപാലകൃഷ്ണൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. ആലപ്പുഴയിലും ബിജെപി പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി.

Tags: popularfrontsrinivas murder
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies