ശ്രീനിവാസിനെ കൊല്ലാൻ പ്രതികൾ എത്തിയ ബൈക്ക് ഒരു സ്ത്രീയുടെ പേരിൽ; ആലപ്പുഴയിലെ സിം കാർഡ് ആസൂത്രണം ബൈക്കിന്റെ രൂപത്തിൽ പാലക്കാടും ആവർത്തിച്ച് പോപ്പുലർ ഫ്രണ്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീനിവാസിനെ കൊല്ലാൻ പ്രതികൾ എത്തിയ ബൈക്ക് ഒരു സ്ത്രീയുടെ പേരിൽ; ആലപ്പുഴയിലെ സിം കാർഡ് ആസൂത്രണം ബൈക്കിന്റെ രൂപത്തിൽ പാലക്കാടും ആവർത്തിച്ച് പോപ്പുലർ ഫ്രണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 12:35 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ നടത്തിയ ആസൂത്രണം അതേ രൂപത്തിൽ പാലക്കാട് കൊലപാതകത്തിലും തെളിയുന്നു. മേലാമുറിയിൽ ശ്രീനിവാസ് കൃഷ്ണയെ കൊലപ്പെടുത്താൻ അക്രമികളെത്തിയ ബൈക്കുകളിൽ ഒന്നിന്റെ ഉടമ ഒരു സ്ത്രീയാണ്. വായ്പയെടുക്കാനായി ബൈക്ക് മറ്റൊരാൾക്ക് കൈമാറിയതാണെന്നാണ് ഇവർ പറയുന്നത്. ഇയാളെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ ആദ്യഘട്ട അന്വേഷണം.

ബൈക്കിന്റെ നമ്പർ ഉപയോഗിച്ചാണ് ഉടമയെ തിരിച്ചറിഞ്ഞത്. മൂന്ന് ബൈക്കുകളിലായി ആറ് പേർ എത്തിയാണ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കുകളുടെ പിന്നിൽ ഇരുന്ന മൂന്ന് പേർ ഇറങ്ങി മിനിറ്റുകൾക്കുള്ളിൽ കൃത്യം നടത്തി മടങ്ങുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നവർ വണ്ടികൾ സ്റ്റാർട്ടാക്കി റോഡിൽ കാത്തിരുന്നു. ആളുകൾ ഓടിയെത്തുന്നതിന് മുൻപ് കൃത്യം നടത്തി മൂന്നു പേരും കടയ്‌ക്ക് പുറത്തെത്തിയതോടെ ഇവരെയും കൊണ്ട് വണ്ടിയെടുത്ത് മേലാമുറി
ഭാഗത്തേക്ക് പോകുകയും ചെയ്തു.

കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്ന സൂചനയാണ് ഇത് തെളിയിക്കുന്നത്. ഇത്തരത്തിൽ വാഹനങ്ങൾ ഈടായി വാങ്ങി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സംഘങ്ങൾക്കിടയിൽ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐയ്‌ക്കുമുള്ള സ്വാധീനം കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ആലപ്പുഴയിൽ രൺജീത്ത് ശ്രീനിവാസനെ കൊലപ്പെടുത്താൻ എത്തിയ അക്രമികൾ ഉപയോഗിച്ചത് പുന്നപ്ര സ്വദേശിനിയായ വത്സല എന്ന വീട്ടമ്മയുടെ പേരിലെടുത്ത സിം കാർഡ് ആയിരുന്നു. പുന്നപ്ര സ്റ്റേഷനിൽ നിന്ന് പോലീസുകാർ വീട്ടിലെത്തിയപ്പോഴാണ് ഇതേക്കുറിച്ച് വീട്ടമ്മ അറിയുന്നത്. പഞ്ചായത്ത് അംഗമായ സുൽഫിക്കറിന്റെ കൈയ്യിൽ പുതിയ സിം കാർഡ് എടുക്കാൻ നൽകിയ തിരിച്ചറിയൽ രേഖ ഇയാളുടെയും പ്രദേശത്തെ മൊബൈൽ കടക്കാരനായ ബാദുഷയുടെയും അറിവോടെ തീവ്രവാദികളുടെ കൈയ്യിൽ എത്തുകയായിരുന്നു.

സമാനമായ സ്വഭാവമാണ് പാലക്കാട് കൊലപാതകത്തിലും വ്യക്തമാകുന്നത്. വായ്പയെടുക്കാൻ ഈട് നൽകിയ ബൈക്ക് എങ്ങനെ തീവ്രവാദികളുടെ കൈയ്യിലെത്തിയെന്നതാണ് പോലീസ് അന്വേഷിക്കുന്നത്. ഇത്തരത്തിൽ പണം നൽകുന്നവരും സാമൂഹ്യവിരുദ്ധ ശക്തികളുമായുളള ബന്ധം ഉൾപ്പെടെ പോലീസ് പരിശോധിക്കുമെന്നാണ് വിവരം.

Tags: SDPIpolitical murderpalakakdപാലക്കാട്പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾആലപ്പുഴഒബിസി മോർച്ചഎസ്ഡിപിഐ
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies