പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദർശനം ഇന്ന് മുതൽ; നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും; ലോകാരോഗ്യ സംഘടനാ മേധാവിയും പ്രധാനമന്ത്രിക്കൊപ്പം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദർശനം ഇന്ന് മുതൽ; നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും; ലോകാരോഗ്യ സംഘടനാ മേധാവിയും പ്രധാനമന്ത്രിക്കൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 07:27 am IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനം ഇന്ന് ആരംഭിക്കും. നിരവധി വികസന പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിക്കും. ഗാന്ധിനഗർ, ബനസ്‌കന്ത, ജാംനഗർ, ദാഹോദ് തുടങ്ങിയ ഇടങ്ങളിലെ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ഗെബ്രിയേസസും പ്രധാനമന്ത്രിക്കൊപ്പം ഗുജറാത്ത് സന്ദർശനത്തിന്റെ ഭാഗമാകുന്നുണ്ട്. ജാംനഗറിൽ ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിന്റെ (ജിസിടിഎം) തറക്കല്ലിടൽ ചടങ്ങും നടത്തും.

ഇന്ന് ഗുജറാത്തിലെത്തുന്ന പ്രധാനമന്ത്രി വിദ്യാ സമീക്ഷ കേന്ദ്രം സന്ദർശിക്കും. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പഠനനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് കേന്ദ്രത്തിന്റെ പ്രധാനലക്ഷ്യം. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ബനസ്‌കന്തയിൽ പുതിയ ഡയറി കോംപ്ലക്‌സ്, ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റ് എന്നിവയും ഉദ്ഘാടനം ചെയ്യും. പ്രദേശത്തെ കർഷകരെ ശാക്തീകരിക്കുക, പാലുത്പാദന മേഖലയിൽ മികച്ച വളർച്ച നേടുക എന്നതെല്ലാമാണ് ലക്ഷ്യമിടുന്നത്. 600 കോടിയിലധികം രൂപ ചെലവിലാണ് ഇവയുടെ നിർമ്മാണം.

കൃഷി, മൃഗസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങൾ കർഷകർക്ക് കൈമാറുന്നതിനായി സ്ഥാപിച്ച ബനാസ് കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. 1700 ഗ്രാമങ്ങളിലെ 5 ലക്ഷത്തിലധികം കർഷകർക്ക് ഇത് പ്രയോജനപ്പെടും. ബുധനാഴ്ച ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടക്കുന്ന ഇന്റർനാഷണൽ ആയുഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. പിന്നോക്കവിഭാഗത്തിന്റെ ഉന്നമനത്തിനായി ദാഹോദിൽ വനവാസി മഹാ സമ്മേളനത്തിലും പങ്കെടുക്കും. 22,000 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് ഇവിടെ തുടക്കം കുറിക്കുന്നത്.

 

Tags: Narendra ModiGujaratWHO Chief
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies