ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരവാദികളുടെ ആക്രമണത്തിൽ റെയിൽവേ പോലീസിന് വീരമൃത്യു. പുൽവാമ ജില്ലയിലെ കാകപോറ മേഖലയിൽ നടന്ന ആക്രമണത്തിലാണ് റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. ഭീകരവാദികളുടെ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ റെയിൽവേ സ്റ്റേഷന് പുറത്ത് ചായകുടിക്കുന്നതിനിടെയാണ് ഭീകരവാദികൾ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ജമ്മുകശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഭീകരവാദികൾ പോലീസിനെ ആക്രമിച്ചത്.
Comments