സ്‌പൈഡർമാൻ തീയേറ്ററിൽ പോയി കണ്ടത് 292 തവണ; ലോക റെക്കോർഡിട്ട് യുവാവ്
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Entertainment Movie

സ്‌പൈഡർമാൻ തീയേറ്ററിൽ പോയി കണ്ടത് 292 തവണ; ലോക റെക്കോർഡിട്ട് യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 09:43 pm IST
Facebook
Twitter
WhatsAppTelegram

സിനിമ കാണാൻ ഇഷ്ടമല്ലാത്തവരായി ആരുണ്ടല്ലേ? നമുക്കോരോത്തർക്കും പ്രിയപ്പെട്ട സിനിമകളുടെ നീണ്ട നിര തന്നെ പറയാനുണ്ടാകും. എത്ര തവണ ടിവിയിൽ വന്നാലും നമ്മൾ പ്രിയ സിനിമ ഒരു മടിയില്ലാതെ കാണും. എന്നിരുന്നാലും നിങ്ങളുടെ പ്രിയപ്പെട്ട സിനിമ 292 തവണയോ അതിലധികമോ തവണ കണ്ടിട്ടുണ്ടെന്ന് നിങ്ങളിൽ എത്രപേർക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.

അതിശപ്പെടേണ്ട കാര്യമില്ല. അമേരിക്കയിലെ ഫ്‌ലോറിഡ സ്വദേശിയായ റാമിറോ അലെനിസിന്റെ സിനിമാഭ്രമം ആരെയും ഞെട്ടിക്കുന്നതാണ്. ‘സ്‌പൈഡർമാൻ നോ വേ ഹോം എന്ന സിനിമ 292 തവണയാണ് റാമിറോ തിയേറ്ററിൽ പോയി കണ്ടത്. ഇതിലൂടെ ഒരേ സിനിമ ഏറ്റവും കൂടുതൽ തവണ തിയേറ്ററിൽ പോയി കണ്ടതിന്റെ ഗിന്നസ് റെക്കോർഡും അദ്ദേഹം സ്വന്തം പേരിലാക്കി.

ഇതാദ്യമായിട്ടല്ല റാമിറോ ഈ വലിയ നേട്ടം കൈവരിക്കുന്നത്. 2019-ൽ അവഞ്ചേഴ്സ്: എൻഡ്ഗെയിം 191 തവണ കണ്ടുകൊണ്ടാണ് അദ്ദേഹം മുമ്പ് റെക്കോർഡ് സ്ഥാപിച്ചത്. എന്നാൽ, കാമെലോട്ട്: ഫസ്റ്റ് ഇൻസ്റ്റാൾമെന്റ് എന്ന സിനിമ 204 തവണ കണ്ടുകൊണ്ട് അർനൗഡ് ക്ലീൻ എന്നയാൾ 2021 ൽ ആ റെക്കോർഡ് തകർത്തിരുന്നു. സ്‌പൈഡർമാൻ 292 തവണ കണ്ടതിലൂടെ തന്റെ പേര് റെക്കോഡ് ബുക്കിൽ വീണ്ടും എഴുതിച്ചേർത്തിരിക്കുകയാണ് റാമിറോ.

എന്നാൽ ഈ റെക്കോർഡ് നേട്ടത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. കഠിനമായ ചില നിയമങ്ങൾ പാലിച്ച് മാത്രമേ സിനിമ കാണാൻ സാധിക്കുമായിരുന്നുള്ളൂ.കഴിഞ്ഞ വർഷം ഡിസംബർ 16നാണ് സ്‌പൈഡർമാൻ നോ വേ ഹോം എന്ന സിനിമ തിയേറ്ററിൽ റിലീസ് ആയത്. അന്ന് മുതൽ റാമിറോ സിനിമ കാണാൻ തുടങ്ങിയിരുന്നു. ഈ വർഷം മാർച്ച് 15ഓടെയാണ് 292 തവണ സിനിമ കണ്ട് ലോകറെക്കോർഡ് തീർത്തത്. ഏകദേശം 720 മണിക്കൂറുകളാണ് അദ്ദേഹം തിയേറ്ററിൽ ചെലവഴിച്ചത്. അതായത് 30 ദിവസം പൂർണമായും സിനിമ കാണാൻ സമയം ചെലവഴിച്ചു.

മറ്റൊരു കാര്യവും ചെയ്യാതെ നിർത്താതെ സിനിമ കണ്ടാൽ മാത്രമേ റെക്കോർഡ് കമ്മിറ്റി അത് കണക്കിലെടുക്കുകയുള്ളൂ. സിനിമ കാണുന്നതിനിടെ ചെറുതായിപ്പോലും മയങ്ങാനോ മൊബൈൽ ഫോൺ എടുക്കുവാനോ സംസാരിക്കുവാനോ ഒന്നും പാടുള്ളതല്ല. സിനിമക്കിടയിൽ മൂത്രമൊഴിക്കാൻ എണീറ്റാലും കണക്കിൽ പെടില്ല. മൂത്രമൊഴിക്കാൻ എണീറ്റത് കാരണം റാമിറോയുടെപത്ത് ശ്രമങ്ങൾ പാഴായിപ്പോയിട്ടുണ്ട്.

സിനിമക്ക് മുൻപും ശേഷവും കാണിക്കുന്ന ക്രെഡിറ്റുകളും പരസ്യങ്ങളും മറ്റ് വീഡിയോകളുമൊക്കെ കണ്ടിരിക്കണം. ഇതെല്ലാം പാലിച്ചാണ് ഈ ഫ്‌ലോറിഡക്കാരൻ 292 തവണ സിനിമ കണ്ടത്. 3400 ഡോളറാണ് റാമിറോയുടെ പോക്കറ്റിൽ നിന്ന് സിനിമ കാണാൻ ചെലവായത്. അതായത് ഗിന്നസ് ലോക റെക്കോർഡ് നേട്ടത്തിലെത്താൻ ഏകദേശം രണ്ടര ലക്ഷം രൂപ ചെലവായിട്ടുണ്ട്.

 

Tags: Guinness World RecordSpider-Man: No Way Home
Share
Tweet
SendShare

More News from this section

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

Latest News

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്ന് അമ്മയുടെ മൊഴി; മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺസുഹൃത്തിനായി തിരച്ചിൽ

കുലസായിദസറയുടെ പ്രധാന ചടങ്ങിന് മണിക്കൂറുകൾ മാത്രം; കുലശേഖരപട്ടണത്ത് പെരുമഴ, വൈദ്യുതി മുടക്കം,ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്, 3,700 പോലീസുകാരെ വിന്യസിച്ചു

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies