ക്യാപ്റ്റന്റെ പ്രകടനം തുണച്ചു; ലക്‌നൗവിനെ 18 റൺസിന് പരാജയപ്പെടുത്തി ബാംഗ്ലൂർ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്യാപ്റ്റന്റെ പ്രകടനം തുണച്ചു; ലക്‌നൗവിനെ 18 റൺസിന് പരാജയപ്പെടുത്തി ബാംഗ്ലൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2022, 11:44 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഫാഫ് ഡുപ്ലിസിസ് ക്യാപ്റ്റന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ബാംഗ്ലൂരിന്‌ ജയം. എതിരാളികളെ 17 റൺസിനാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 6 വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. വിജയലക്ഷ്യം പിന്തുടർന്ന ലക്‌നൗവിന് 8 വിക്കറ്റ് നഷ്ടത്തിൽ 163 എടുക്കാനേ കഴിഞ്ഞുളളൂ. ടോസ് നേടിയ ലക്‌നൗ എതിർ ടീമിനെ ബാറ്റിങിനയക്കുകയായിരുന്നു.

ഫാഫ് ഡുപ്ലിസിസിന്റെ ഉജ്വല പ്രകടനമാണ് ടീമിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ബാംഗ്ലൂരിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. വെറും ഏഴ് റൺസ് മാത്രമുളളപ്പോൾ ആദ്യ വിക്കറ്റ് വീണു. നാല് റണ്ണെടുത്ത അനുജ് റാവത്തിന്റെ വിക്കറ്റാണ് തുടക്കത്തിൽ നഷ്ടപ്പെട്ടത്. ദുഷ്മന്ത ചമീരയ്‌ക്കായിരുന്നു വിക്കറ്റ്. തുടർന്ന് വന്ന വിരാട് കോഹ്‌ലിയെ ആദ്യ പന്തിൽ തന്നെ ചമീര മടക്കി അയച്ചു. തുടക്കത്തിൽ ഏറ്റ തിരിച്ചടിയിൽ നിന്ന് ഗ്ലൻ മാക്‌സ്‌വെല്ലും ഡുപ്ലിസിസും ചേർന്ന് സ്‌കോർബോർഡ് ചലിപ്പിച്ചു. എന്നാൽ സ്‌കോർ 44ൽ എത്തിയപ്പോൾ മാക്‌സ്‌വെല്ലിനെ ക്രുണാൽ പാണ്ഡ്യ പുറത്താക്കി.

മാക്‌സ്‌വെൽ 11 പന്തിൽ 23 റൺസെടുത്തു. ഒരറ്റത്ത് വിക്കറ്റുകൾ വീണു കൊണ്ടിരുന്നപ്പോഴും നായകൻ ഡുപ്ലിസിസ് പൊരുതി. അവസാന ഓവറിലെ അഞ്ചാമത്തെ പന്തിലാണ് ഡുപ്ലിസിസ് വീണത്. സെഞ്ച്വറിയ്‌ക്ക് നാല് റൺ മാത്രം അകലെയാണ് മികച്ച ഇന്നിങ്‌സിന് അറുതിയായത്. ദക്ഷിണാഫ്രിക്കൻ താരം 61 പിന്തുകളിൽ നിന്ന് 11 ഫോറും രണ്ട് സിക്‌സറും അടിച്ചാണ് 96 റൺസ് തികച്ചത്.

സുയാസ് പ്രഭുദേസായ്(10),ഷാബാസ് അഹമദ്(26), ദിനേശ് കാർത്തിക്(13) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം. ബാംഗ്ലൂർ ഉയർത്തിയ 182 റൺസ് ലക്ഷ്യം മറികടക്കാനായി ഇറങ്ങിയ ലക്‌നൗവിന് തുടകത്തിൽ തന്നെ ക്വിന്റൺ ഡി കോകിനെ(3) നഷ്ടമായി. ഡുപ്ലിസിസിനെ പോലെ കളം നിറഞ്ഞ് കളിക്കാൻ ലക്‌നൗ നിരയിൽ ആരും ഉണ്ടായിരുന്നില്ല. ക്രുണാൽ പാണ്ഡ്യ(42) ആയിരുന്നു ടോപ്‌സ്‌കോറർ. കെ എൽ രാഹുൽ(30), മനീഷ് പാണ്ഡെ(6), ദീപക് ഹൂഡ(13), ആയുഷ് ബദോനി(13), മാർക് സ്‌റ്റോയിനിസ്(24), ജേസൺ ഹോൾഡർ(16) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം. ജയത്തോടെ 10 പോയിന്റുകളോടെ ആർസിബി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ലക്‌നൗ എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ്.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies