മോസ്കോ: ഇന്ത്യയുടെ സമയോചിതമായ ഇടപെടലുകളെ അഭിനന്ദിച്ചും നന്ദിഅറിയിച്ചും റഷ്യ. യുക്രെയ്നെതിരെ യുദ്ധം നടന്നുകൊണ്ടിരിക്കേ ഇന്ത്യ നൽകിക്കൊണ്ടിരിക്കുന്ന സഹായങ്ങൾക്കും നിഷ്പക്ഷ നിലപാടുകൾക്കുമാണ് നന്ദി അറിയിച്ചത്. മറ്റ് രാജ്യങ്ങൾ ഉപരോധങ്ങളുമായി നീങ്ങുമ്പോൾ ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്യാൻ കാണിച്ച മനസ്സിനെ റഷ്യൻ വിദേശകാര്യമന്ത്രി സെർഗീ ലാവ്റോവ് അഭിനന്ദിച്ചു.
ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെ ഫോണിലൂടെയാണ് ലാവ്റോവ് റഷ്യയുടെ നന്ദി അറിയിച്ചത്. ഇന്ധന ഇറക്കുമതി ഇന്ത്യ നടത്തിയതിനൊപ്പം സുപ്രധാന മരുന്നുകൾ റഷ്യയിലേക്ക് എത്തിക്കാൻ എടുത്ത തീരുമാനത്തിലും നന്ദി അറിയിച്ചിട്ടുണ്ട്.
ജയശങ്കർ ഏറെ മതിപ്പുളവാക്കുന്ന വളരെ മുതിർന്ന നയതന്ത്രജ്ഞനാണ്. തികഞ്ഞ രാജ്യസ്നേഹിയായ ഒരു ഉദ്യോഗസ്ഥൻ മന്ത്രിസ്ഥാനം വഹിക്കുന്നതിന്റെ ഗുണഫലം റഷ്യ തിരിച്ചറിയുന്നു. ഇന്ത്യയെ പോലെ ഒരു രാജ്യം വേറൊന്നില്ല. ഇന്ത്യയ്ക്ക് തുല്യം ഇന്ത്യ മാത്രം, ഇന്ത്യയുടെ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കാൻ നടത്തുന്ന പരിശ്രമങ്ങളിൽ റഷ്യയുടെ എല്ലാ പിന്തുണയും ലാവ്റോവ് വാഗ്ദ്ദാനം ചെയ്തു.
Comments