' ആരു കൈവിട്ടാലും മുത്തപ്പനുണ്ടാകും ' ഇരുകാലും തളർന്ന ഭക്തനു മുന്നിൽ മുട്ടുകുത്തി ദക്ഷിണ സമ്മാനിച്ച് മുത്തപ്പൻ ; വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ ആരു കൈവിട്ടാലും മുത്തപ്പനുണ്ടാകും ‘ ഇരുകാലും തളർന്ന ഭക്തനു മുന്നിൽ മുട്ടുകുത്തി ദക്ഷിണ സമ്മാനിച്ച് മുത്തപ്പൻ ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 03:31 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ : മുത്തപ്പൻ എന്നത് ചിലർക്ക് വിളി കേൾക്കുന്ന ദൈവമാണെങ്കിൽ മറ്റ് ചിലർക്ക് അത് ആത്മാവിന്റെ ആഴങ്ങളിൽ തൊട്ട വികാരമാണ് . മടിക്കേരി മുത്തപ്പൻ മടപ്പുരയിലെ ബ്രഹ്മകലശക്കല്ലിനരികിൽ ദർശനം കാത്തിരുന്ന ഭക്തന്റെ തൊഴുകൈകൾ മുട്ടുകുത്തി കൂട്ടിപ്പിടിച്ച് മുത്തപ്പൻ പറഞ്ഞതും അത് തന്നെ ‘‘ഇത് മുത്തപ്പൻ തരുന്നത്. ആരു കൈവിട്ടാലും മുത്തപ്പനുണ്ടാകും’’ .

ഭക്തനു മുന്നിൽ മുത്തപ്പൻ മുട്ടുകുത്തി അനുഗ്രഹം ചൊരിയുന്ന അപൂർവ കാഴ്ചയ്‌ക്കാണ് മടിക്കേരി സാക്ഷ്യംവഹിച്ചത്. ആറാം വയസ്സിൽ പോളിയോ ബാധിച്ച് ഇരുകാലും തളർന്നയാളാണ് അറുപതുകാരൻ ഗോപി. മടിക്കേരി ഗോളിബീജെ സ്വദേശിയാണ് ഗോപി. കരിങ്കല്ലിൽ പേരുകൊത്തിയായിരുന്നു ജീവിതം. കാഴ്ച മങ്ങിത്തുടങ്ങിയതോടെ അതു നിർത്തി. മുത്തപ്പൻ എന്നത് ആളിക്കത്തുന്ന ഭക്തിയായി സിരകളിൽ എന്നും ഉണ്ടായിരുന്നു . അതുകൊണ്ട് തന്നെയാണ് ചെറുകുന്ന് നിരങ്ങിക്കയറി മുത്തപ്പനെ കാണാനെത്തിയത് .

ഭക്തരുടെ നീണ്ടനിരയ്‌ക്കു മുന്നിൽ നിന്ന് അനുഗ്രം ചൊരിയുന്നതിനിടയിലാണ് ഒരുവേള മുത്തപ്പന്റെ കണ്ണ് നിലത്തിരിക്കുന്ന ഗോപിയിലെത്തിയത് . അതോടെ ആളുകളെ വകഞ്ഞു മാറ്റി ഗോപിക്കു മുന്നിലെത്തി. കൈകൂപ്പി നിന്ന ഗോപിയുടെ കൈയ്യിലേയ്‌ക്ക് നൽകി തന്റെ കൈയ്യിലിരുന്ന ദക്ഷിണ .എന്നും ഒപ്പമുണ്ടാകുമെന്ന് വാക്കും നൽകി .ഏപ്രിൽ എട്ടിന് ഈ ദൃശ്യം ക്യാമറയിൽ പകർത്തിയത് വിദ്യാർഥികളായ സഹോദരിമാർ വീക്ഷിതയും വിസ്മിതയുമാണ്.

 

''ആരു കൈവിട്ടാലും മുത്തപ്പനുണ്ടാകും''ഭക്തനു മുന്നിൽ മുട്ടുകുത്തി അനുഗ്രഹം ചൊരിഞ്ഞ് മുത്തപ്പൻ

മടിക്കേരി മുത്തപ്പൻ മടപ്പുരയിലാണ് ഭക്തനു മുന്നിൽ മുട്ടുകുത്തി മുത്തപ്പൻ അനുഗ്രഹം ചൊരിഞ്ഞത്

Posted by Janam TV on Wednesday, April 20, 2022

 

Tags: muthappan
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies