ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തിന് മുന്നോടിയായി നടന്ന ഒരു സന്തോഷകരമായ സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. ഗുജറാത്തിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങളുമായി 7 ലോക് കല്യാൺ മാർഗിൽ ഗ്രാമവികസനവും സാമൂഹിക പുരോഗതിയും സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. ചർച്ചയ്‌ക്കിടെ പ്രധാനമന്ത്രിയും ഒരു കൊച്ചുപെൺകുട്ടിയും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ദക്ഷിണ ഗുജറാത്തിൽ നിന്നുള്ള ബാലിക,, പ്രധാനമന്ത്രിയ്‌ക്ക് ഐഗിരി നന്ദിനി സ്‌തോത്രം ചൊല്ലിക്കൊടുക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. കുട്ടിയുടെ പാരായണം മുഴുവൻ പ്രധാനമന്ത്രി ശ്രദ്ധയോടെ കേട്ടിരിക്കുന്നതും, ശേഷം അഭിനന്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ധാരാളം ആളുകളാണ് വീഡിയോ പങ്കുവെച്ചത്. കുട്ടിയുടെ പാരായണത്തെ അഭിനന്ദിച്ച് അനേകം ആളുകൾ രംഗത്തെത്തി. തിരക്കുകൾക്കിടയിലും കുട്ടിയുടെ പാരായണം മുഴുവൻ കേട്ടിരുന്ന പ്രധാനമന്ത്രിയെയും ആളുകൾ പ്രശംസിച്ചു.
https://twitter.com/eternalroute/status/1515022092777177088?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1515022092777177088%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2F
നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിലാണ്. ഇന്നലെ അദ്ദേഹം ബനസ്‌കാന്ത ജില്ലയിലെ ദിയോദറിൽ പുതിയ കോംപ്ലക്‌സും, ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റും ഉദ്ഘാടനം ചെയ്തിരുന്നു. കൂടാതെ ബനാസ് കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷനും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു.















