അമ്പമ്പോ എന്തൊരു ഉയരം! ഉയരത്തിന്റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ഒരു കുടുംബം; വീഡിയോ കാണാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമ്പമ്പോ എന്തൊരു ഉയരം! ഉയരത്തിന്റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ഒരു കുടുംബം; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 07:27 pm IST
FacebookTwitterWhatsAppTelegram

ഉയരം കൂടിപ്പോകുക എന്നത് സർവ്വസാധാരാണമാണ്. ചിലർക്ക് കുടുംബത്തിലെ മറ്റാരേക്കാളും ഉയരം വെയ്‌ക്കാറുണ്ട്. മറ്റ് ചിലർക്കാകട്ടെ ഉയരം കുറഞ്ഞ് പോകാറുമുണ്ട്. എന്നാൽ, ഉയര കൂടുതൽ കൊണ്ട് ഗിന്നസ് റെക്കോർഡ്സിൽ ഇടംപിടിച്ച ഒരു കുടുംബത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഉയരത്തിന്റെ കാര്യത്തിൽ നമ്പർ വണായ ട്രാപ്പ് കുടുംബത്തെ കുറിച്ച് അറിയാം…

സ്‌കോട്ട് ട്രാപ്പും, ക്രിസ്സി ട്രാപ്പും മൂന്നു മക്കളും-കേക്കുമ്പോൾ വലിയ അത്ഭുതമൊന്നുമില്ല, സാധാരണ ഒരു കുടുംബം. എന്നാൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള കുടുംബമാണ് ഈ അഞ്ചുപേർ അടങ്ങുന്നതെന്ന് പറഞ്ഞാൽ, അത്ഭുതം വാനോളമുയരും. മക്കളിൽ ആൺകുട്ടിയായ ആദം ട്രാപ്പിനാണ് കുടുംബത്തിൽ ഏറ്റവും കൂടുതൽ ഉയരം. 221.71 സെന്റിമീറ്ററാണ് ആദമിന്റെ പൊക്കം. അമ്മ ക്രിസ്സിയ്‌ക്കാണ് കൂട്ടത്തിൽ ഉയരം കുറവ്. 191.2 സെന്റിമീറ്ററാണ് ഇവരുടെ ഉയരം. ഉയരം കൂടിയ കുടുംബത്തിലെ ഉയരം കുറഞ്ഞ വ്യക്തി താനാണെന്നാണ് അമ്മ ക്രിസ്സി പറയുന്നത്.

ഗിന്നസ് ലോകറെക്കോർഡിന്റെ അറിയിപ്പ് പ്രകാരം ഈ അഞ്ചംഗ യുഎസ് കുടുംബമാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കുടുംബമെന്ന ലോകറെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. 2020 ഡിസംബർ 6നാണ് ഇവരെ ആദ്യമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുടുംബമായി ഗിന്നസ് വേൾഡ് റെക്കോർഡ് പ്രഖ്യാപിച്ചത്. കുടുംബത്തിന്റെ ശരാശരി ഉയരം 203.29 സെന്റിമീറ്ററാണ്. അതായത്, 6 അടി 8 ഇഞ്ച്.

പെൺമക്കളിൽ സവന്ന ട്രാപ്പ് ബ്ലാന്റ്ഫീൽഡിന് 203.6 സെന്റിമീറ്ററാണ് ഉയരം, മോളി സ്റ്റീഡിനാവട്ടെ 197.26 സെന്റിമീറ്ററും. പിതാവ് ട്രാപ്പ് പറയുന്നത് താൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ടീച്ചറേക്കാൾ ഉയരമുണ്ടായിരുന്നുവെന്നാണ്. സ്‌കോട്ട് ട്രാപ്പിന്റെയും ക്രിസ്സിയുടെയും മൂന്ന് മക്കളും സ്പോർട്സ് രംഗത്ത് സജീവമാണ്. സവന്ന ഡിവിഷൻ വൺ ബാസ്‌ക്കറ്റ് ബോൾ താരമാണ്. ആദയം ഹൈസ്‌കുൾ മുതൽ ബാസ്‌ക്കറ്റ് ബോൾ കളിക്കാരനായിരുന്നു.

ഉയരക്കാരായതിനാൽ, ഇവർ നേരിടുന്ന പ്രശ്നങ്ങളും ചില്ലറയല്ല. വസ്ത്രം വാങ്ങാൻ പോയാൽ കൃത്യമായ അളവിൽ കിട്ടില്ല. ഷൂസിന്റെ സ്ഥിതിയും ഇതുതന്നെ. മാത്രമല്ല, വാതിലുകളിലും, സീലിംഗ് ഫാനുകളിലും വിളക്കിലുമെല്ലാം തലമുട്ടുന്നതും സ്ഥിരം സംഭവമാണെന്നാണ് ഇവർ പറയുന്നത്. ഏത് ആൾക്കൂട്ടത്തിൽ പെട്ടാലും ഉയരത്തിലേയ്‌ക്ക് നോക്കുന്നവർക്ക് ഇവരെയെല്ലാം കാണാമെന്നതാണ് ഏറ്റവും രസകരമായ കാര്യം.

കഴിഞ്ഞ ദിവസം ഈ കുടുംബത്തിന്റെ വീഡിയോ ഗിന്നസ് റെക്കോർഡ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ധാരാളം ആളുകളാണ് ഇവരുടെ വീഡിയോയ്‌ക്ക് രസകരമായ അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. സാധാരണ ഗതിയിൽ മക്കളുടെ കണ്ണ് വെട്ടിച്ച് അമ്മമാർ ഉയരമുള്ള സ്ഥലത്ത് സാധനങ്ങൾ ഒളിപ്പിച്ചിരുന്നത്. എന്നാൽ ഈ ട്രാപ്പ് കുടുംബത്തിലെ അമ്മ കട്ടിലിനടിയിലായിരിക്കും സാധനങ്ങൾ ഒളിപ്പിച്ചുവെയ്‌ക്കുന്നത് എന്നിങ്ങനെയാണ് ആളുകൾ അഭിപ്രായപ്പെടുന്നത്.

Tags: world recordGuinness World Records
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies