കോഴിക്കോട്: മുസ്ലീം ലീഗ് വൈകാതെ ഇടതുമുന്നണിയിലെത്തുമെന്ന് ബിജെപി പറഞ്ഞത് ശരിയാവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇ.പി. ജയരാജൻ പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹം മാത്രമല്ല, സിപിഎമ്മിന്റെ നിലപാട് കൂടിയാണ്. ദ്വിരാഷ്ട്രവാദത്തിനും ജിന്നക്കും പരസ്യ പിന്തുണ നൽകിയ ഒരേ ഒരു പാർട്ടിയേ ഇന്ത്യയിലുള്ളൂ അത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്ന് സുരേന്ദ്രൻ തുറന്നടിച്ചു.
‘മുസ്ലീം ലീഗ് വൈകാതെ ഇടതുമുന്നണിയിലെത്തുമെന്ന് ആദ്യമേ ഞങ്ങൾ പറഞ്ഞതാണ്. അതിപ്പോൾ ശരിയാവുകയാണ്. ഇ. പി. ജയരാജന്റെ ആഗ്രഹം വെറുതെയാവാനിടയില്ല. അതങ്ങനയേ വരൂ. ദ്വിരാഷ്ട്രവാദത്തിനും ജിന്നക്കും പരസ്യ പിന്തുണ നൽകിയ ഒരേ ഒരു പാർട്ടിയേ ഇന്ത്യയിലുള്ളൂ അത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. സി. പി. എമ്മിന്റെ സ്വാഭാവിക സഖ്യകക്ഷി ലീഗാണ്. നയത്തിലും പരിപാടികളിലും ഇന്ത്യാവിരുദ്ധത ഇരുകൂട്ടർക്കും രക്തത്തിലലിഞ്ഞതാണ്. അഡ്വാൻസ് വിപ്ളവാഭിവാദ്യങ്ങൾ. പച്ചച്ചെങ്കൊടി സിന്ദാബാദ്…’ എന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ന്യൂനപക്ഷ വർഗീയതയെ കോടിയേരി ഉൾപ്പെടെയുള്ളവർ ന്യായീകരിച്ചത് ലീഗിന്റെ വരവിന് മുന്നൊരുക്കമാണ്. 2024 പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഇടത്-ജിഹാദി-കോൺഗ്രസ് സഖ്യത്തിനുള്ള ഗൂഢാലോചനയാണ് പാർട്ടി കോൺഗ്രസിൽ നടന്നത്. പോപ്പുലർ ഫ്രണ്ടുമായും സഖ്യമുണ്ടാക്കാനാണ് സിപിഎമ്മിന്റെ നീക്കം. സിപിഐയുടേത് ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുള്ള ലീഗ് വിരുദ്ധത മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments