പഞ്ചിംഗ് തോറ്റപ്പോൾ ഇനി സെൻസർ പരിപാടി; നമ്മുടെ സർക്കാർ ഓഫീസുകൾ നന്നാകുമോ ?- വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

പഞ്ചിംഗ് തോറ്റപ്പോൾ ഇനി സെൻസർ പരിപാടി; നമ്മുടെ സർക്കാർ ഓഫീസുകൾ നന്നാകുമോ ?- വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 10:15 pm IST
FacebookTwitterWhatsAppTelegram

‘സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങി മടുത്തു’… എന്ന് പറയാത്തവരായി ആരുമുണ്ടാകില്ല. ഓഫീസുകളിലെ നൂലാമാലകളും കാലത്താമസവും ഓർക്കുമ്പോൾ പലരും അവിടേക്ക് പോകാറ് കൂടിയില്ല. ഇത് ആദ്യം നടപ്പാക്കുന്നത് സെക്രട്ടറിയേറ്റിൽ തന്നെയാണ്. സാധാരണക്കാർ മണിക്കൂറുകളോളം യാത്ര ചെയ്ത് സെക്രട്ടറിയേറ്റിലെത്തുമ്പോൾ ജീവനക്കാർ സ്ഥലത്തില്ലെന്ന മറുപടിയാണ് ഏറെയും ലഭിക്കുന്നത്. എന്നാലിതാ സർക്കാർ ജീവനക്കാരെ ഇരുത്തി ജോലി ചെയ്യിക്കാനൊരുങ്ങുകയാണ് സർക്കാർ. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും ഈ സംവിധാനം നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം.

സർക്കാർ ജീവനക്കാരെ പൂർണമായും സെൻസർ വലയത്തിലാക്കുന്ന പഞ്ചിങ്ങ് അക്സസ് കൺട്രോൾ സിസ്റ്റം ഉടൻ പ്രാബല്ല്യത്തിൽ വരും. ജീവനക്കാർ ഏഴു മണിക്കൂറും സീറ്റിൽ ഇരുന്ന് ജോലി ചെയ്യുന്നു എന്ന കാര്യം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ജോലികൾ നടത്താതെ ജീവനക്കാർ പലപ്പോഴും മുങ്ങുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ട് ഏഴു മണിക്കൂറും സീറ്റിലിരുന്ന് ജോലി ചെയ്യുന്നു എന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം. മറ്റ് ആവശ്യങ്ങൾക്ക് വകുപ്പുകളിലേക്കും മറ്റും പോവുകയാണെങ്കിൽ അത് ഔദ്യോഗിക ആവശ്യമാണെന്ന് രേഖപ്പെടുത്തിയാൽ മാത്രമേ അവധി എന്ന നിബന്ധന ഒഴിവായിക്കിട്ടുകയുള്ളു.

രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ് സെക്രട്ടേറിയറ്റിലെ ഓഫീസുകളുടെ പ്രവർത്തന സമയം. നിലവിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ രാവിലെയും വൈകിട്ടും പഞ്ച് ചെയ്യണമെന്നത് നിർബന്ധമാണ്. പഞ്ച് ചെയ്ത ശേഷം പുറത്തുപോകുന്നതിന് തടസ്സമില്ല. ഗേറ്റിൽ സുരക്ഷാ ജീവനക്കാർ ഉദ്യോഗസ്ഥരെ തടയാറുമില്ല. വൈകി എത്തുന്നതിനും നേരത്തെ പോകുന്നതിനും 300 മിനിറ്റ് വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ തോന്നുന്ന പോലെ സർക്കാർ ജീവനക്കാർക്ക് ഇറങ്ങിപ്പോകാൻ സാധിക്കില്ല. 34 വകുപ്പുകളിലേയും ജീവനക്കാർ സെൻസർ അധിഷ്ഠിതമായ വാതിലിലൂടെ അകത്തേയ്‌ക്ക് കടക്കുമ്പോൾ തന്നെ ഹാജർ രേഖപ്പെടുത്തും.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചത്. 1.97 കോടി രൂപ ചെലവാക്കിയാണ് ഉപകരണം വാങ്ങിയത്. ആദ്യ ഗഡുവായ 56 ലക്ഷം രൂപ കെൽട്രോണിന് കൈമാറി. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ സംവിധാനം പ്രവർത്തനക്ഷമമാകും. കൊച്ചി മെട്രോയിൽ കയറാനായി പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള സംവിധാനത്തോട് സമാനമാണ് സെക്രട്ടേറിയേറ്റിലെ ആക്‌സസ് കൺട്രോൾ സംവിധാനം. ജീവനക്കാരുടെ കൈവശമുള്ള കാർഡ് ഒരു പ്രത്യേക സ്ഥലത്ത് സൈ്വപ്പ് ചെയ്യുമ്പോൾ വാതിലിന് മുൻപിലുള്ള തടസം നീങ്ങുന്ന തരത്തിലാണ് ഇത് പ്രവർത്തിക്കുക. സെക്രട്ടേറിയേറ്റിലെ എല്ലാ ഓഫീസുകളുടെ പ്രവേശന കവാടത്തിലും ഈ സംവിധാനം സ്ഥാപിക്കും.

പഴയ പഞ്ചിങ് കാർഡിന് പകരം പുതിയ കാർഡ് ജീവനക്കാർക്ക് നൽകും. ബയോമെട്രിക് പഞ്ചിങ് കഴിഞ്ഞാലേ അകത്തേക്ക് കയറാനുള്ള വാതിൽ തുറക്കുകയുള്ളു. പുറത്തുപോകുമ്പോഴും ഇത് ബാധകമാണ്. തിരികെയെത്തുന്നത് അരമണിക്കൂറിന് ശേഷം ആണെങ്കിൽ അത്രയും സമയം ജോലി ചെയ്തില്ല എന്ന് കണക്കാക്കും. വിവരം ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കിലേക്ക് കൈമാറുകയും ചെയ്യും. ആക്‌സസ് കൺട്രോൾ സിസ്റ്റം വരുന്നതോടെ സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തും. ഒരിക്കൽ അത് രേഖപ്പെടുത്തിയാൽ സ്വാധീനം ഉപയോഗിച്ച് അവധി മാറ്റാനും സാധിക്കില്ല. അല്ലെങ്കിൽ മതിയായ കാരണം ബോധിപ്പിക്കണം. പുതിയ സംവിധാനം വരുന്നതോടെ രാവിലെ ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞാൽ ഉച്ചയൂണിന് മാത്രമേ ജീവനക്കാർക്ക് പുറത്തിറങ്ങാൻ കഴിയു. കൈവശമുള്ള ആക്‌സസ് കാർഡ് ഉപയോഗിച്ചാണ് ഓഫിസിലേക്ക് കയറുന്നതും ഇറങ്ങുന്നതും.

സർക്കാർ സംവിധാനമൊക്കെ കൊണ്ടുവന്നാലും അത് തകർക്കാൻ യൂണിയൻകാർ തന്നെ മുൻ കൈ എടുക്കില്ലേ എന്നാണ് പൊതുജനങ്ങൾ ചോദിക്കുന്നത്. ശക്തമായ യൂണിയനുകൾ ഉള്ളപ്പോൾ ഇതൊക്കെ വെറും ഗിമ്മിക്കായിരിക്കുമെന്നും പൊതുജനങ്ങൾ പറയുന്നുണ്ട്. മാത്രമല്ല ഒരു പ്രശ്നം വരുമ്പോൾ സ്വന്തം യൂണിയൻകാരെ സർക്കാർ സംരക്ഷിക്കുമെന്നും അവർക്കറിയാം.. പദ്ധതികൾ കുറെ കൊണ്ടുവന്നിട്ട് പലതും ജലരേഖയായി അവസാനിച്ചതു പോലെയാകുമോ ഇതെന്നും ചോദ്യമുയരുന്നുണ്ട്. എന്തായാലും കാത്തിരുന്നു കാണാം.. പൊതുജനമാണോ യൂണിയനുകളാണോ വിജയിക്കുകയെന്ന്.

Tags: BIOMETRIC PUNCHINGpunching
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies