നാണംകെട്ട് ബാംഗ്ലൂർ: റോയൽ ചലഞ്ചേഴ്‌സിനെ നിഷ്പ്രയാസം പജായപ്പെടുത്തി ഹൈദരാബാദ്; ജയം ഒൻപത് വിക്കറ്റിന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നാണംകെട്ട് ബാംഗ്ലൂർ: റോയൽ ചലഞ്ചേഴ്‌സിനെ നിഷ്പ്രയാസം പജായപ്പെടുത്തി ഹൈദരാബാദ്; ജയം ഒൻപത് വിക്കറ്റിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 10:41 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒൻപത് വിക്കറ്റിന് പരാജയപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ബാംഗ്ലൂർ ഉയർത്തിയ 69 റൺസ് എന്ന വിജയ ലക്ഷ്യം ഹൈദരാബാദ് നിഷ്പ്രയാസം മറികടക്കുകയായിരുന്നു. എട്ട് ഓവറിൽ 72 പന്തുകൾ അവശേഷിക്കെയാണ് ഹൈദരാബാദിന്റെ വിജയക്കുതിപ്പ്. 28 പന്തിൽ 47 റൺസ് നേടിയ ഓപ്പണർ അഭിഷേക് ശർമ്മയാണ് ഹൈദരാബാദിന്റെ ജയം എളുപ്പമാക്കയിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ബാംഗ്ലൂർ, 16.1 ഓവറിൽ എല്ലാ വിക്കറ്റും നഷ്ടപ്പെട്ട് 68 റൺസാണ് നേടിയത്. ഈ സീസണിലെ ഏറ്റവും ചെറിയ സ്‌കോറാണ് ബാംഗ്ലൂർ ഉയർത്തിയത്. 20 പന്തിൽ നിന്ന് 15 റൺസ് എടുത്ത സായുഷ് പ്രഭുദേശായിയാണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്‌കോറർ. ദേശായിയ്‌ക്ക് പുറമെ 11 പന്തിൽ നിന്നും 12 റൺസ് എടുത്ത ഗ്ലെൻ മാക്‌സ് വെൽ മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു താരം. തുടർച്ചയായ രണ്ടാം മത്സരത്തിലും മുൻ നായകൻ വിരാട് കോഹ്ലി ഗോൾഡൻ ഡക്കായത് ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തി. അനുജ് റാവത്ത്, ദിനേശ് കാർത്തിക് എന്നിവരും പൂജ്യത്തിനാണ് പുറത്തായത്.

ഫാഫ് ഡു പ്ലേസി(5), ഷഹബാസ് അഹമ്മദ്(7), ഹർഷൽ പട്ടേൽ(4), വാനിന്ദു ഹസരംഗ(8), മുഹമ്മദ് സിറാജ്(2), ജോഷ് ഹെയ്‌സൽവുഡ്(3) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോർ. സൺറൈസേഴ്‌സിനായി ടി.നടരാജനും, മാർക്കോ ജാൻസനും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. സുചിത് രണ്ട് വിക്കറ്റും, ഉമ്രാൻ മാലിക്ക്, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന് നഷ്ടമായത് ഒരു വിക്കറ്റ് മാത്രമാണ്. ഒൻപത് വിക്കറ്റുകൾ ശേഷിക്കെ, എട്ട് ഓവറിൽ 72 റൺസ് അടിച്ചെടുത്താണ് ഹൈദരാബാദ് ബാംഗ്ലൂരിനെ തകർത്തത്. 28 പന്തിൽ നിന്നും 47 റൺസ് നേടിയ അഭിഷേക് ശർമ്മയുടെ വിക്കറ്റാണ് ഹൈദരാബാദിന് നഷ്ടമായത്. ഹർഷൽ പട്ടേലാണ് അഭിഷേകിന്റെ വിക്കറ്റ് വീഴ്‌ത്തിയത്. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ(16), രാഹുൽ ത്രിപാഠി(7) എന്നിവർ പുറത്താകാതെ നിന്നു.

ഇതോടെ, കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയം സ്വന്തമാക്കി 10 പോയിന്റുകളുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹൈദരാബാദ്. എട്ട് മത്സരങ്ങളിൽ അഞ്ച് ജയം നേടിയ ബാംഗ്ലൂർ 10 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ്.

Tags: Royal Challengers BangaloreIPL 2022Sunrisers Hyderabad
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies