സംസ്ഥാന ചലച്ചിത്ര അവാർഡ്; സയ്യിദ് അഖ്തർ മിർസ ജൂറി ചെയർമാൻ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാന ചലച്ചിത്ര അവാർഡ്; സയ്യിദ് അഖ്തർ മിർസ ജൂറി ചെയർമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2022, 03:48 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: 2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സർക്കാർ ഉത്തരവായി. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് ജൂറി ചെയർമാൻ.

സംവിധായകനും ചലച്ചിത്ര നിരൂപകനുമായ കെ.ഗോപിനാഥൻ, പ്രമുഖ സംവിധായകൻ സുന്ദർദാസ് എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.

ദൂരദർശൻ മുൻ ഡെപ്യൂട്ടി ഡയറക്ടറും ഡോക്യുമെൻററി സംവിധായകനുമായ ബൈജു ചന്ദ്രൻ, എഴുത്തുകാരും തിരക്കഥാകൃത്തുക്കളുമായ വി.ആർ.സുധീഷ്, സുസ്‌മേഷ് ചന്ത്രോത്ത്, സൗണ്ട് ഡിസൈനർ ജിസ്സി മൈക്കിൾ, സംവിധായികയും തിരക്കഥാകൃത്തുമായ സംഗീത പത്മനാഭൻ, ഛായാഗ്രാഹകൻ വേണുഗോപാൽ എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ മറ്റ് അംഗങ്ങൾ.

മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള ദേശീയ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ് സയ്യിദ് മിർസ. അന്തിമവിധിനിർണയ സമിതിയിൽ ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് ത്രിവേണി, ചലച്ചിത്രപിന്നണി ഗായിക ബോംബെ ജയശ്രീ, ഛായാഗ്രാഹകയും സംവിധായികയുമായ ഫൗസിയ ഫാത്തിമ, സൗണ്ട് ഡിസൈനർ ഹരീന്ദ്രനാഥ് ദ്വാരക് വാര്യർ എന്നിവരും അംഗങ്ങളായിരിക്കും. പ്രാഥമികജൂറിയിൽ എട്ട് അംഗങ്ങളും അന്തിമ ജൂറിയിൽ ഏഴ് അംഗങ്ങളുമാണ് ഉള്ളത്.

ചലച്ചിത്രനിരൂപകൻ വി.കെ ജോസഫ് ആണ് രചനാവിഭാഗം ജൂറിയുടെ ചെയർമാൻ. മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ മനില സി.മോഹൻ, ചലച്ചിത്രനിരൂപകനും തിരക്കഥാകൃത്തുമായ ഡോ.അജു കെ.നാരായണൻ, സി.അജോയ് (മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ.

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിർണയ സമിതികളിൽ മെമ്പർ സെക്രട്ടറിയായിരിക്കും. 142 സിനിമകളാണ് അവാർഡിന് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവയിൽ ഏഴെണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. ഏപ്രിൽ 28ന് ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും.

Share
Tweet
SendShare

More News from this section

കടം തിരികെ തരാമെന്ന് വിളിച്ചുവരുത്തി; 64കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

‘സാക്ഷികളെ ഭീഷണിപ്പെടുത്താനും വലിയ പിടിപാടുണ്ടെന്ന് കാണിക്കാനുമുള്ള ശ്രമം’; മ്യൂസിയം സ്റ്റേഷനിലെ ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഇഡി

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന് പരാതി; കൊല്ലത്ത് ഭർത്താവ് അറസ്റ്റിൽ; യുവതി വിവാഹമോചന ഹർജി നൽകി

അച്ഛനൊപ്പം കടയിൽ നിന്നും മടങ്ങവേ അപകടം; ടോറസ് കയറിയിറങ്ങി 7 വയസുകാരന് ദാരുണാന്ത്യം

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകി; ഫാർമസിസ്റ്റല്ല മരുന്ന് നൽകിയതെന്ന് സൂചന; നീതി മെഡിക്കൽ സ്റ്റോറിനെതിരെ ഗുരുതര ആരോപണം

കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിന് പിന്നാലെ മുഖ്യപ്രതി ഉവൈസ് വിദേശത്തേക്ക് കടന്നു

Latest News

ബോൾട്ടിന്റെ ലോക റെക്കോർഡിനേക്കാൾ വേഗത്തിൽ ഓടി റോബോട്ടുകൾ; 100 മീറ്റർ 9.39 സെക്കൻഡിൽ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

രോഹനും അഖിലിനും അർദ്ധസെഞ്ച്വറി; റൺമല തീർത്ത് കൃഷ്ണദേവൻ

പാക് ക്രിമിനൽ സംഘങ്ങളുമായി സോഷ്യൽ മീഡിയ ബന്ധം? സയ്യിദ് അബൂബക്കർ കേരളത്തിലും എത്തി? ബെംഗളൂരുവിൽ 25കാരൻ അറസ്റ്റിൽ

തീരദേശ പാതയിൽ അപകടം; ഓട്ടോയും സൂപ്പർ ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies