തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിനെ മാറ്റിയ സംഭവത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി.സതീദേവി. ഡബ്ല്യുസിസിയുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. പോലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ മാറ്റുന്നത് പതിവ് കാര്യമാണ്. ശ്രീജിത്തിനെ മാത്രമല്ല മറ്റ് ഉദ്യോഗസ്ഥരേയും മാറ്റിയിട്ടുണ്ടെന്നും വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ ശ്രീജിത്തിന് മേല്‍നോട്ട ചുമതല മാത്രമാണ് ഉള്ളത്. അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥനല്ല. പോലീസിലെ സ്ഥലം മാറ്റം വിവാദമാക്കാന്‍ മാദ്ധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും സതീദേവി ആരോപിച്ചു.
ശ്രീജിത്തിന്റെ സ്ഥലംമാറ്റം കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഡബ്ല്യുസിസിയും ആരോപിച്ചിരുന്നു. ‘ നടിയെ ആക്രമിച്ച കേസ് അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്ത് വരുന്നുണ്ട്. ഇത് പോലീസ് സിനിമകളിലെ ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണെന്നും’ ഡബ്ല്യുസിസി ആരോപിച്ചിരുന്നു.
Comments