ബംഗളൂരു : കർണാടകയിൽ സ്‌കൂളുകളിലേക്ക് ഭീഷണി സന്ദേശം അയച്ചത് പാക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് സൂചന. പാകിസ്താനിൽ നിന്നാണ് സന്ദേശങ്ങൾ ലഭിച്ചിരിക്കുന്നതെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ ആണ് ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് വിരൽ ചൂണ്ടുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ ശക്തമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
പത്ത് ഇ- മെയിൽ ഐഡികളിൽ നിന്നാണ് സ്‌കൂളുകളിലേക്ക് സന്ദേശം എത്തിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ ഒന്നിൽ നിന്നാണ് സന്ദേശം വന്നിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇ- മെയിൽ ഐഡികൾ പാകിസ്താൻ കേന്ദ്രീകരിച്ചുള്ളതാണെന്ന് വ്യക്തമായത്. നിലവിൽ ഹിജാബിന്റെ പേരിൽ കർണാടകയിൽ സംഘർഷാന്തരീക്ഷമാണ് ഉള്ളത്. ഇതിനിടെ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനായി ഇസ്ലാമിക് സ്റ്റേറ്റ് ആണ് ഇത്തരം സന്ദേശങ്ങൾ അയച്ചിരിക്കുന്നത് എന്നാണ് നിഗമനം.
രണ്ട് ആഴ്ച മുൻപാണ് കർണാടകയിലെ സ്വകാര്യ സ്‌കൂളുകളുടെ ഇ- മെയിൽ ഐഡിയിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഉഗ്രസ്‌ഫോടക ശേഷിയുള്ള ബോംബുകൾ സ്‌കൂൾ പരിസരങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെന്നും, എത്രയും വേഗം വിവരം ബോംബ് സ്‌ക്വാഡിനെ അറിയിച്ചില്ലെങ്കിൽ എല്ലാവരും കത്തിച്ചാരമാകുമെന്നുമായിരുന്നു ഇ- മെയിൽ സന്ദേശത്തിൽ പറഞ്ഞിരുന്നത്. എന്നാൽ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും സ്‌ഫോടക വസ്തുക്കൾ ഒന്നും ലഭിച്ചിരുന്നില്ല.
നിലവിൽ ബംഗളൂരു പോലീസിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. നാല് സംഘങ്ങളായി തിരിഞ്ഞാണ് ഇവർ അന്വേഷണം നടത്തുന്നത്.
















Comments