കറാച്ചി സ്‌ഫോടനം; ലക്ഷ്യമിട്ടത് ചൈനീസ് പൗരന്മാരെ; ചാവേറായത് ബുർഖ ധരിച്ചെത്തിയ സ്ത്രീ; ബലൂചിസ്താൻ ലിബറേഷൻ ആർമിയുടെ ആദ്യ വനിതാ ചാവേർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കറാച്ചി സ്‌ഫോടനം; ലക്ഷ്യമിട്ടത് ചൈനീസ് പൗരന്മാരെ; ചാവേറായത് ബുർഖ ധരിച്ചെത്തിയ സ്ത്രീ; ബലൂചിസ്താൻ ലിബറേഷൻ ആർമിയുടെ ആദ്യ വനിതാ ചാവേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 06:25 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിൽ നടന്ന സ്‌ഫോടനത്തിൽ ചൈനീസ് പൗരന്മാരുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കറാച്ചി യൂണിവേഴ്‌സിറ്റിയുടെ കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന് സമീപം കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന് അരികിലായിരുന്നു സ്‌ഫോടനം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്താൻ ലിബറേഷൻ ആർമി ഏറ്റെടുത്തു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ബുർഖയണിഞ്ഞെത്തിയ സ്ത്രീയുടെ പെരുമാറ്റം സംശയാസ്പദമായ രീതിയിൽ കാണുകയും ചാവേർ സ്‌ഫോടനമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്. സ്‌ഫോടനമുണ്ടായ സ്ഥലത്ത് ഒരു വാൻ കത്തിയമർന്ന നിലയിലുണ്ടായിരുന്നു. ബുർഖ ധരിച്ച സ്ത്രീ വാനിലേക്ക് നടക്കുന്നതും ഇതിന് പിന്നാലെ സ്‌ഫോടനം സംഭവിക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇതിന് പിന്നാലെയായിരുന്നു ബലൂചിസ്താൻ ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയത്. ചാവേറായി എത്തിയ സ്ത്രീ ബലൂചിസ്താൻ ലിബറേഷൻ ആർമിയുടെ ആദ്യ വനിതാ ചാവേറാണ്. ശാരി ബലൂച് എന്നാണ് സ്ത്രീയുടെ പേര്.

ചൈനീസ് ഭാഷ പഠിപ്പിക്കുന്ന സെന്ററാണ് സ്‌ഫോടനം നടന്ന കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ട്. ഇവിടുത്തെ ഡയറക്ടർമാരായ ഹുവാങ് ഗ്യുപിങ്, ഡിങ് മുപെങ്, ചെൻ സായ് എന്നിവരും അവരുടെ ഡ്രൈവർ ഖാലിദുമാണ് കൊല്ലപ്പെട്ടത്. ഡ്രൈവർ പാകിസ്താൻ സ്വദേശിയാണ്. പരിക്കേറ്റവരിലും ചൈനീസ് സ്വദേശികളുണ്ട്. പൊട്ടിത്തെറിച്ച വാനിൽ ഏകദേശം 12ഓളം ആളുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.

ഉച്ചയ്‌ക്ക് 2.30ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടായതെന്ന് സിന്ധ് പ്രവിശ്യ പോലീസ് അറിയിച്ചു. ചൈനീസ് പൗരന്മാരെ മനഃപൂർവം ലക്ഷ്യമിട്ട് നടത്തിയ ചാവേർ സ്‌ഫോടനമായാണ് ആക്രമണത്തെ വിലയിരുത്തുന്നത്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ദേശീയ അസംബ്ലി സ്പീക്കർ രാജ പെർവെസ് അഷറഫും ആക്രമണത്തെ അപലപിച്ചു.

Tags: Karachi AttackkarachiKarachi UniversitySuicide blast
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies