തല കാണില്ല തീർത്തുകളയും, കൊല്ലാനും മടിക്കില്ല : ഭീഷണിപ്പെടുത്തിയ എ എ റഹീമിനെതിരെ ചങ്കൂറ്റത്തോടെ നിയമപോരാട്ടം നടത്തിയ വിജയലക്ഷ്മി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തല കാണില്ല തീർത്തുകളയും, കൊല്ലാനും മടിക്കില്ല : ഭീഷണിപ്പെടുത്തിയ എ എ റഹീമിനെതിരെ ചങ്കൂറ്റത്തോടെ നിയമപോരാട്ടം നടത്തിയ വിജയലക്ഷ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 09:32 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : തനിക്ക് നേരെയുണ്ടായ അതിക്രമത്തിൽ നടപടിയെടുക്കേണ്ടവർ പോലും മുഖം തിരിച്ചു കാട്ടിയപ്പോൾ തളർന്നു നിൽക്കാൻ തയ്യാറല്ലായിരുന്നു കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സർവീസസ് ഡയറക്ടർ ആയിരുന്ന ടി.വിജയലക്ഷ്മി. തനിക്കു നേരെയുണ്ടായ അതിക്രമത്തിനെതിരെ വർഷങ്ങളായി നിയമപോരാട്ടം നടത്തുകയാണ് ഈ അധ്യാപിക. സമരത്തിനു നേതൃത്വം നൽകിയ അന്നത്തെ സിൻഡിക്കേറ്റ് അംഗമായിരുന്ന എ.എ.റഹീം എംപിക്കെതിരെ കോടതി ഇന്നലെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണു ടി.വിജയലക്ഷ്മിയുടെ പ്രതികരണം.

ജീവിതത്തിലെ കറുത്ത ദിനമായിരുന്നു 2017 മാർച്ച് 30. യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് ആക്ടിവിറ്റീസിനുള്ള തുക അനുവദിക്കേണ്ടതു വിജയലക്ഷ്മിയായിരുന്നു. 2017ലെ യൂണിവേഴ്സിറ്റി കലോത്സവ സമയത്ത് യൂണിയൻ വിദ്യാർഥികൾ തുക ആവശ്യപ്പെട്ട് ഇവരെ സമീപിച്ചു. യൂണിവേഴ്സിറ്റിയുടെ ഉത്തരവു പ്രകാരം മുൻപു കൊടുത്ത പണത്തിന്റെ ബില്ല്
നൽകിയാലേ ബാക്കി തുക നൽകുകയുള്ളൂവെന്നു പറഞ്ഞതിന് ഇരുനൂറോളം വിദ്യാർഥികൾ ചേർന്നു മണിക്കൂറുകളോളം തടഞ്ഞുവച്ചു. തെറി വിളിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും വെള്ളം പോലും നൽകാതെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.

കുറേ പെൺകുട്ടികളും ആൺകുട്ടികളും തടഞ്ഞുവച്ച് എന്റെ മുഖത്തുനോക്കി അസഭ്യം പറഞ്ഞതു വലിയ ഷോക്കായി. വല്ലാത്ത മാനസികാവസ്ഥയിലായി ഞാൻ. അധ്യാപികയാണെന്ന പരിഗണനപോലും തന്നില്ല. നമ്മുടെ സമൂഹം എങ്ങോട്ടാണു പോകുന്നതെന്ന് ചിന്തിച്ചു പോയി.ബോധംകെട്ടു വീഴുമെന്ന അവസ്ഥയിലായിരുന്ന വിജയലക്ഷ്മിയെ ശാരീരികമായും പ്രതിഷേധക്കാർ കൈകാര്യം ചെയ്തു. ചുറ്റും നിന്ന പെൺകുട്ടികളെകൊണ്ടു തലമുടി പിഴുതുപറിച്ചു. പേനകൊണ്ടു മുതുകിൽ കുത്തി വേദനിപ്പിച്ചു.

ഡയറക്ടർ എന്നു വച്ചാൽ വെറും ശിപ്പായി മാത്രമാണ്. കൂടുതൽ തലപൊക്കിയാൽ ആ തല പിന്നെ കാണില്ല തീർത്തുകളയും. കൊല്ലാൻ ഞങ്ങൾ മടിക്കില്ല. ജീവൻ വേണേൽ ബിൽ ഒപ്പിട്ടു തന്നേക്കണം. അല്ലെങ്കിൽ ശവമായിട്ടേ പുറത്തുപോകൂ. ഇനി ഈ പരിസരത്തു കണ്ടാൽ കൊന്നുകളയും’ ഇതായിരുന്നു സിൻഡിക്കേറ്റംഗമായ റഹീമിന്റെ ഭീഷണിയെന്ന് വിജയലക്ഷ്മി പറയുന്നു.

സ്വന്തം പണം മുടക്കിയാണ് വക്കീലിനെ വച്ചത്. ഇരയോടൊപ്പമല്ല, പാർട്ടിക്കാരോടൊപ്പമാണ് സ്റ്റേറ്റ് നിന്നത്. അധ്യാപന മേഖലയിൽ പ്രശ്നങ്ങളുണ്ടായി. സെമിനാറുകളിൽ‌നിന്ന് എന്നെ ഒഴിവാക്കി. പ്രോജക്ടുകൾ അംഗീകരിക്കാതെയായി. ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നു വിശ്വാസമുണ്ടായിരുന്നു. അതിനാലാണു കേസുമായി മുന്നോട്ടു പോകുന്നത്. നെറികേടിനെതിരെ പോരാടിയതു കോടതി അംഗീകരിച്ചതിൽ സന്തോഷം- വിജയലക്ഷ്മി പറഞ്ഞു.

Tags: a a rahim
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies