ദുബായ്:ദുബായ് വിമാനത്താവളത്തിലെ റൺവേ താത്കാലികമായി അടക്കുന്നതിനാൽ പുതുക്കിയ നിർദശങ്ങൾ പിന്തുടരണമെന്ന് എയർഇന്ത്യ അറിയിച്ചു. റൺവെ നവീകരണ കാലയളവിൽ ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രെസ് സർവീസുകൾ ദുബായ് എയർപോർട്ടിൽ നിന്നും, അൽമക്തൂ വിമാനത്താവളത്തിൽ നിന്നുമായി പുറപ്പെടും.
മെയ് 9 മുതൽ ജൂൺ 22 വരെയാണ് മാറ്റങ്ങൾ ബാധകം. ഈ ദിവസങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാർ എയർപോർട്ട് സംബന്ധിച്ച് കൃത്യത വരുത്തണമെന്ന് എയർ ഇന്ത്യ അറിയിച്ചു ടിക്കറ്റ് എടുത്ത യാത്രക്കാർ സമയവും പുറപ്പെടുന്ന വിമാനത്താവളവും ഉറപ്പുവരുത്തണമെന്നും എയർ ഇന്ത്യ നിർദേശിച്ചു.
Comments