അമൃത്സർ: പഞ്ചാബിലെ തർൺ തരൺ ജില്ലയിൽ നിന്ന് ചൈന നിർമ്മിത ഡ്രോൺ കണ്ടെടുത്ത് ബിഎസ്എഫ്. അതിർത്തി സുരക്ഷാ സേനയും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് അതിർത്തി പ്രദേശത്ത് നിന്നും ഡ്രോൺ കണ്ടെടുത്തത്.
ബിഎസ്എഫ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് നിന്ന് ഡ്രോൺ കണ്ടെത്തിയത്. ചൈന നിർമ്മിത ഡിജെഐ മെട്രിസ് 300 ആർടികെ ഡ്രോണാണ് കണ്ടെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു.