പത്തനംതിട്ട: കെ.യു.ജനീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ. എംഎല്‍എയുടെ സ്ഥിരം ശബരിമല ദര്‍ശനം തെറ്റായ സന്ദേശം നല്‍കുന്നുവെന്നായിരുന്നു വിമര്‍ശനം. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. സ്ത്രീ പ്രവേശന സമയത്തെ നിലപാടുകള്‍ക്ക് വിപരീതമാണ് എംഎല്‍എയുടെ സമീപനം.
സന്നിധാനത്ത് പോയി കൈക്കൂപ്പി നില്‍ക്കുന്നതിലൂടെ എംഎല്‍എ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും പ്രതിനിധികള്‍ ചോദിച്ചു. ഡിവൈഎഫ്യുടെ കേന്ദ്ര കമ്മിറ്റി അംഗത്തില്‍ നിന്നുണ്ടാകേണ്ട സമീപനമല്ല ഇതെന്നും വിമര്‍ശനം ഉയര്‍ന്നു. കോഴിക്കോട് നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം ഉന്നയിച്ചത്
എംഎല്‍എയുടെ പ്രവര്‍ത്തകരോടുള്ള ഇടപെടല്‍ പലപ്പോഴും ധാര്ഷ്ഠ്യപരമെന്നും സമ്മേളനത്തില്‍ കുറ്റപ്പെടുത്തല്‍ ഉണ്ടായി. പത്തനംതിട്ടയിലെ പ്രതിനിധികളാണ് ഈ വിമര്‍ശനം ഉന്നയിച്ചത്. പതാക ജാഥയ്ക്കിടയില്‍ ജനീഷിന്റെ ഭാഗത്ത് നിന്ന് മോശം ഇടപെടല്‍ പരസ്യമായി ഉണ്ടായതായും ഇവര്‍ ചൂണ്ടിക്കാട്ടി.
Comments