ചാവേർ ആക്രമണം തുടർക്കഥയാകുന്നു; പാകിസ്താനിൽ നിന്ന് ചൈനീസ് പൗരന്മാർ ജീവനും കൊണ്ട് ഓടുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചാവേർ ആക്രമണം തുടർക്കഥയാകുന്നു; പാകിസ്താനിൽ നിന്ന് ചൈനീസ് പൗരന്മാർ ജീവനും കൊണ്ട് ഓടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 12:11 pm IST
FacebookTwitterWhatsAppTelegram

കറാച്ചി സർവകലാശാലയിലുണ്ടായ ചാവേർ ബോംബാക്രമണത്തെ തുടർന്ന് നിരവധി ചൈനീസ് പൗരന്മാർ പാകിസ്താൻ വിട്ടു. ഏപ്രിൽ 26ന് കറാച്ചി സർവകലാശാലയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ചാവേർ ബോംബാക്രമണത്തിൽ മൂന്ന് ചൈനീസ് പൗരന്മാരും ഒരു പാകിസ്താൻ പൗരനും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനെതുടർന്ന് കറാച്ചിയിൽ നിന്ന് ധാരാളം ചൈനീസ് പൗരന്മാർ പാകിസ്താൻ വിട്ടു. കറാച്ചി വിമാനത്താവളത്തിൽ നിന്ന് പിപിഇ കിറ്റുകൾ ധരിച്ച് നിരവധി ചൈനക്കാർ പോകുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വെളിപ്പെടുത്തുന്നു.

As soon as US sponsored imported regime came into power followed by a blast on Chinese. News are over 2000 chinese are leaving Pakistan.

It seems our enemies are succeeding in their mission.#MarchAgainstImportedGovt pic.twitter.com/dVGQ4XU9VK

— Asad Malik (@AsadtoAsad) April 29, 2022

ട്വിറ്ററിൽ അസദ് മാലിക് എന്ന പാകിസ്താൻ സ്വദേശി വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചു. ‘അമേരിക്കൻ സ്പോൺസേർഡ് ഇറക്കുമതി ചെയ്ത ഭരണകൂടം അധികാരത്തിൽ വന്നയുടൻ ചൈനയ്‌ക്കെതിരെ സ്ഫോടനം. 2000 ചൈനക്കാർ പാകിസ്ഥാൻ വിടുന്നു. നമ്മുടെ ശത്രുക്കൾ അവരുടെ ദൗത്യത്തിൽ വിജയിക്കുന്നതായി തോന്നുന്നു, അദ്ദേഹം കുറിച്ചു.

മറ്റൊരു പാകിസ്താനിയായ സയ്യിദ് ഷയാൻ ട്വീറ്റ് ചെയ്തു, ‘ചൈനക്കാർക്ക് നേരെയുള്ള ആക്രമണം, ഇപ്പോൾ അവർ പാകിസ്താൻ വിട്ട് പോകുകയും സിപിഇസി പദ്ധതിയുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുകയും ചെയ്തു.’ വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയുടെ ഭാഗമായി, ഒരു വലിയ സംഘം ചൈനീസ് എഞ്ചിനീയർമാരും മറ്റ് ഉദ്യോഗസ്ഥരും പാകിസ്താനിലെ സിന്ധ്, ബലൂചിസ്ഥാൻ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. പല ചൈനീസ് പ്രൊഫസർമാരും വിവിധ സർവ്വകലാശാലകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും പാകിസ്താൻ വിദ്യാർത്ഥികളെ മന്ദാരിൻ ഭാഷയിൽ പഠിപ്പിക്കുന്നുണ്ട്. ബലൂച്, സിന്ധി രാഷ്‌ട്രീയ ഗ്രൂപ്പുകൾ ഇതിൽ പ്രകോപിതരാണ്. അവർ തങ്ങളുടെ പ്രദേശത്ത് ചൈനയുടെ ഇടപെടൽ അനുകൂലിക്കുന്നില്ല എന്നതാണ് കാരണം.

KARACHI AIRPORT TODAY. AROUND 2000 CHINESE LEAVE BACK DUE TO THE THREATS. VERY TRAGIC INDEED AS PROJECTS WOULD CLOSE.#MarchAgainstImportedGovt #امپورٹڈ_حکومت_نامنظور pic.twitter.com/2kpdH1QRI4

— Saleem Khan (@saleembct) April 29, 2022

കറാച്ചി സർവകലാശാലയിൽ വനിതാ ചാവേർ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. രണ്ട് വർഷം മുമ്പ് ബലൂച് ലിബറേഷൻ ആർമിയിൽ (ബിഎൽഎ) ചേർന്ന ശാരി ബലോച്ച് ആണ് ചാവേർ ആയി പൊട്ടിത്തെറിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മരിച്ചവരിൽ മൂന്ന് പേർ, കോൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഹുവാങ് ഗ്യൂപ്പിംഗ്, ഡിംഗ് മുപെംഗ്, ചെൻ സാ എന്നീ ചൈനീസ് പൗരന്മാരാണ്. കൊല്ലപ്പെട്ട മറ്റൊരു വ്യക്തി പാകിസ്താൻകാരനായ ഡ്രൈവർ ഖാലിദാണ്.

ചാവേർ ആക്രമണത്തിൽ വിശദീകരണം നൽകണമെന്ന് ചൈന പാകിസ്‌തോനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചാവേർ സ്ഫോടനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ബീജിങ് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസ് ഏപ്രിൽ 27 ലെ എഡിറ്റോറിയലിൽ ഇങ്ങനെ എഴുതി ‘കുറ്റവാളികൾ ആരായാലും അവർ ആരെയാണ് ലക്ഷ്യമിടുന്നത്, അവർ കഠിനമായി ശിക്ഷിക്കപ്പെടണം. പാകിസ്താൻ സമഗ്രവും വിശദവുമായ അന്വേഷണം നടത്തി ചൈനയോട് വിശദീകരിക്കണം.

Tags: karachi blastsuicide bomb attackKarachi UniversityShari Baloch
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies