കണ്ടക്ടർ ഇല്ലാതെ ബസ് സർവ്വീസ് നടത്താം: അനുമതി നൽകി മോട്ടോർ വാഹന വകുപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ടക്ടർ ഇല്ലാതെ ബസ് സർവ്വീസ് നടത്താം: അനുമതി നൽകി മോട്ടോർ വാഹന വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 04:01 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: സംസ്ഥാനത്ത് കണ്ടക്ടർ ഇല്ലാതെ ബസ് സർവ്വീസ് നടത്താൻ മോട്ടോർ വാഹന വകുപ്പിന്റെ അനുമതി. പാലക്കാട് കാടൻകാവിൽ കണ്ടക്ടർ ഇല്ലാതെ സർവ്വീസ് നടത്തിയ ബസിന് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ പുതിയ പരീക്ഷണത്തെ തടയേണ്ടതില്ലെന്ന നിലപാടിലാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പ്. നേരത്തെയുണ്ടായ നിർദ്ദേശത്തെ തുടർന്ന് കണ്ടക്ടറെ വെച്ച് ബസ് സർവ്വീസ് നടത്താൻ ബസ് ഉടമ തോമസ് കാടൻകാവിൽ തീരുമാനിച്ചിരുന്നു. എന്നാൽ പുതിയ നിർദ്ദേശം വന്ന സാഹചര്യത്തിൽ കണ്ടക്ടർ ഇല്ലാതെ ബസ് ഓടുമെന്ന് തോമസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ടക്ടർ ഇല്ലാതെ ജില്ലയിലെ ആദ്യ സിഎൻജി ബസ് സർവ്വീസ് ആരംഭിച്ചത്. തിങ്കളാഴ്‌ച്ചയും ചൊവ്വാഴ്ചയും കൃത്യമായി സർവ്വീസ് നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ കണ്ടക്ടർ ഇല്ലാതെ സർവ്വീസ് നടത്തുന്നത് നിയമലംഘനമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിക്കുകയായിരുന്നു. ഈ നിർദ്ദേശമാണ് മോട്ടോർ വാഹന വകുപ്പ് തിരുത്തിയത്. കണ്ടക്ടർ ഇല്ലാത്തതിനാൽ യാത്രക്കാർ ബസിൽ സ്ഥാപിച്ച ബോക്സിൽ യാത്രാ ചാർജ് നിക്ഷേപിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരുന്നത്. പണമില്ലാത്തവർക്കും യാത്ര ചെയ്യാം. അത് തൊട്ടടുത്ത ദിവസങ്ങളിൽ നിക്ഷേപിച്ചാൽ മതിയാവും.

വടക്കഞ്ചേരിയിൽനിന്നു തുടങ്ങി നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച് വടക്കഞ്ചേരിയിലേക്കുമാണ് ബസ് സർവീസ് നടത്തുന്നത്.
കണ്ടക്ടറും ക്ലീനറും ഇല്ല എന്നതിനാൽ സുരക്ഷയുടെ കാര്യത്തിൽ ബസ്സിൽ ആശങ്ക വേണ്ട. ബസ്സിൽ മുഴുവൻ സിസിടിവി ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വാതിലുകൾ ഓട്ടോമാറ്റിക്കുമാണ്. 33 സീറ്റുള്ള ബസാണിത്. ദിവസേന ഏഴ് ട്രിപ്പുകളാണ് നടത്തുന്നത്.

Tags: BusMOTOR VEHICLE
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies