പ്രൈവറ്റ് ജെറ്റും മിനി കൂപ്പറും, ഹെലികോപ്ടറുകളും: ജാക്വിലിന് സുകേഷ് നൽകിയ സമ്മാനങ്ങളെ കുറിച്ച് ഇഡി, കേരളത്തിലുമെത്തി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രൈവറ്റ് ജെറ്റും മിനി കൂപ്പറും, ഹെലികോപ്ടറുകളും: ജാക്വിലിന് സുകേഷ് നൽകിയ സമ്മാനങ്ങളെ കുറിച്ച് ഇഡി, കേരളത്തിലുമെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2022, 07:03 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബിസിനസുകാരനായ സുകേഷ് ചന്ദ്രശേഖരനിൽ നിന്നും കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തി നടി ജാക്വിലിൻ ഫെർണാണ്ടസ്. താരത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയതിന് പിന്നാലെ ഇഡിയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തനിക്ക് വേണ്ടി സുകേഷ് നിരവധി സ്വകാര്യ ഹെലികോപ്ടറുകൾ വാടകയ്‌ക്ക് എടുത്തിട്ടുണ്ടെന്നും ജെറ്റ് വിമാനങ്ങൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും ജാക്വിലിൻ ഇഡിയ്‌ക്ക് നൽകിയ മൊഴിയിൽ പറയുന്നു.

ലിമിറ്റഡ് എഡിഷനുകളായ പെർഫ്യൂമുകൾ, ഗുച്ചിയുടെ മൂന്ന് ബാഗുകൾ, ബ്രാൻഡഡ് വസ്ത്രങ്ങൾ, ഷൂ, ഡയമണ്ട് കമ്മലുകൾ തുടങ്ങിയ സമ്മാനങ്ങൾ ലഭിച്ചു. ഒരു മിനി കൂപ്പർ കാറും നൽകിയിരുന്നു. എന്നാൽ മിനികൂപ്പർ താൻ സ്വീകരിക്കാത്തതിനാൽ ഇത് തിരിച്ചു കൊണ്ടു പോയെന്നും ജാക്വിലിൻ മൊഴി നൽകി. കേരളത്തിൽ മൂന്ന് ദിവസം പ്രൈവറ്റ് ജെറ്റിൽ സുകേഷിനൊപ്പം എത്തിയിരുന്നുവെന്നും ജാക്വിലിന്റെ മൊഴിയിൽ പറയുന്നുണ്ട്.

രത്‌നവേൽ ചന്ദ്രശേഖർ എന്ന് പേരിലാണ് ജാക്വിലിന് സുകേഷ് സ്വയം പരിചയപ്പെടുത്തിയത്. സൺടിവി ഉടമയും മുൻ മുഖ്യമന്ത്രി ജയലളിതയുടെ കുടുംബാംഗവുമാണെന്നായിരുന്നു സുകേഷ് ജാക്വിലിനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. മേക്കപ്പ് മാൻ വഴിയാണ് സുകേഷിനെ പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് സുകേഷിനെ താൻ നേരിൽ കാണുന്നത്. 2020 ഡിസംബർ മുതൽ 2021 ജനുവരി വരെ സുകേഷ് ചന്ദ്രശേഖർ തന്നോട് നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും കോളുകളോട് ആദ്യം താൻ പ്രതികരിച്ചില്ലെന്ന് ജാക്വലിൻ ഫെർണാണ്ടസ് ഇഡിയോട് പറഞ്ഞു.

അതേസമയം കേസിൽ ജാക്വിലിൻ കൈവശം വെച്ചിരുന്ന 7.27 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇതിൽ 7.12 കോടി നടിയുടെ പേരിലുണ്ടായിരുന്ന സ്ഥിരനിക്ഷേപമായിരുന്നു. ജാക്വിലിന്റെ അടുത്ത കുടുംബാംഗങ്ങൾക്കും സുകേഷ് പണം നൽകിയിരുന്നു. ഏകദേശം 1,73,000 ഡോളറാണ് ജാക്വിലിന്റെ കുടുംബത്തിനായി സുകേഷ് ചെലവാക്കിയത്. ഇതിന് പുറമെ, 5.71 കോടിയുടെ സമ്മാനങ്ങൾ ജാക്വിലിന് വേണ്ടിയും ഇയാൾ വാങ്ങിയിരുന്നു എന്ന് ഇഡി പറയുന്നു.

Tags: EDJacqueline Fernandezsukesh-chandrasekhar-
Share
Tweet
SendShare

More News from this section

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies