പ്രധാനമന്ത്രിയുടെ ജർമ്മൻ സന്ദർശനത്തിൽ ചർച്ചയായത് കർഷകക്ഷേമം ലക്ഷ്യം വെച്ചുളള പദ്ധതികളും; ഇന്തോ-ജർമ്മൻ കാർഷിക മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാനുളള ധാരണാപത്രം അംഗീകരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ ജർമ്മൻ സന്ദർശനത്തിൽ ചർച്ചയായത് കർഷകക്ഷേമം ലക്ഷ്യം വെച്ചുളള പദ്ധതികളും; ഇന്തോ-ജർമ്മൻ കാർഷിക മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാനുളള ധാരണാപത്രം അംഗീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2022, 09:09 am IST
FacebookTwitterWhatsAppTelegram

ബെർലിൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജർമ്മൻ സന്ദർശനത്തിൽ ധാരണയായത് കർഷക ക്ഷേമം ലക്ഷ്യം വെച്ചുളള പദ്ധതികളും. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യയുടെ കാർഷിക വിപണി ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുളള ശ്രമങ്ങളെ ശക്തമായി പിന്തുണയ്‌ക്കാനുളള പ്രതിജ്ഞാബദ്ധത ജർമ്മനി ആവർത്തിച്ചു.

ഇന്ത്യയിൽ കൃഷിയിൽ പ്രായോഗിക വൈദഗ്ധ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ‘ഇന്തോ-ജർമ്മൻ കാർഷിക മികവിന്റെ കേന്ദ്രങ്ങൾ’ സ്ഥാപിക്കുന്നതിന് ജർമ്മൻ കാർഷിക വ്യവസാ സഖ്യവും (ജിഎഎ) ഇന്ത്യൻ കാർഷിക നൈപുണ്യ കൗൺസിലും (എഎസ്സിഐ) ഒപ്പുവെച്ച ധാരണാപത്രവും ഇരുരാജ്യങ്ങളും അംഗീകരിച്ചു.

ഇന്ത്യയിലെ ഗ്രാമീണജനതയ്‌ക്കും ചെറുകിട കർഷകർക്കും പ്രയോജനപ്പെടുന്ന തരത്തിൽ ‘കാർഷികശാസ്ത്രവും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര പരിപാലനവും’ എന്ന വിഷയത്തിൽ
ഇരുരാജ്യങ്ങളും സഹകരിക്കും. വരുമാനം, ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ പ്രതിരോധം, മെച്ചപ്പെട്ട മണ്ണ്, ജൈവവൈവിധ്യം, വനം പുനഃസ്ഥാപനം, ജലലഭ്യത എന്നിവയിൽ ആഗോളതലത്തിൽ ഇന്ത്യക്ക് പരിജ്ഞാനം ലഭിക്കുന്നതിന് ഇതു സഹായിക്കും.

ഉയർന്ന നിലവാരമുള്ള പ്രോജക്റ്റ് തയ്യാറാക്കലും ഫണ്ടുകളുടെ ലഭ്യതയും അനുസരിച്ച് 2025 വരെ 300 ദശലക്ഷം യൂറോവരെയുള്ള ആനുകൂല്യ വായ്പകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സാങ്കേതിക സഹകരണം നൽകാനുള്ള ആഗ്രഹം ജർമ്മനി പ്രകടിപ്പിച്ചു. സുസ്ഥിര കാർഷിക ഉൽപ്പാദനം, ഭക്ഷ്യ സുരക്ഷ, കാർഷിക പരിശീലനവും വൈദഗ്ധ്യവും, വിളവെടുപ്പിനു ശേഷമുള്ള മാനേജ്മെന്റ്, കാർഷിക ചരക്കു ഗതാഗതം എന്നീ മേഖലകളിൽ നിലവിലുള്ള ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിൽ തുടർന്നും സഹകരണം ഉണ്ടാകും.

ഭക്ഷ്യ-കാർഷിക മേഖലയിലെ സാങ്കേതിക വിദ്യയും വിജ്ഞാന കൈമാറ്റവും കൂടുതൽ സുസ്ഥിരമായ ഭക്ഷ്യ സമ്പ്രദായങ്ങൾക്ക് പ്രധാനമാണെന്നും ബിഎഫ്ആറും എഫ്എസ്എസ്എഐയും ചേർന്ന് ഭക്ഷ്യസുരക്ഷാ മേഖലയിൽ ഗവേഷണ സഹകരണ പദ്ധതികൾ രൂപപ്പെടുത്താൻ കഴിയുമെന്നും ഇരുപക്ഷവും സമ്മതിച്ചു. നിലവിലുള്ള സഹകരണ കരാറുകളുടെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷാ മേഖലയിൽ സഹകരണ പ്രവർത്തനങ്ങൾ വികസിപ്പിക്കാനും ഇരുകൂട്ടരും സന്നദ്ധത പ്രകടിപ്പിച്ചു.

Tags: പ്രധാനമന്ത്രി നരേന്ദ്രമോദിChancellor Scholz
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; ലേഖനം ഇല്ലെന്ന് പറഞ്ഞവർ ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies