ഗാസിയാബാദ് : കർണാടകയ്ക്ക് പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം നിർബന്ധമാക്കി ഗാസിയാബാദ് . മോദി നഗറിലെ ജിന്നി ദേവി കോളേജാണ് എല്ലാ വിദ്യാർത്ഥികൾക്കും യൂണിഫോം നിർബന്ധമാക്കിയത് . പിന്നാലെ ഹിജാബ് ധരിച്ച പെൺകുട്ടികൾ റോഡിൽ ബഹളം വയ്ക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട് .
കോളേജ് പരിസരത്ത് ടാബ്ലെറ്റുകൾ വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം . ‘ ഞങ്ങൾ കോളേജ് പരിസരത്ത് ടാബ്ലെറ്റുകൾ വിതരണം ചെയ്യുകയായിരുന്നു. ഏകദേശം 69 ടാബ് ലറ്റുകളാണ് വിതരണം ചെയ്യേണ്ടത്. ഏതാനും ചില വിദ്യാർത്ഥികൾ യൂണിഫോം ധരിക്കാതെ ഹിജാബും ധരിച്ചാണ് കോളേജിൽ എത്തിയത് . അലോസരപ്പെടുത്തുന്ന ഈ ഡ്രസ് കോഡ് മാറ്റണമെന്നും , കോളേജിനുള്ളിൽ യൂണിഫോം ധരിക്കണമെന്നും ഞങ്ങൾ നിർദേശിച്ചു . കോളേജ് പരിസരത്തിന് പുറത്ത് അവർ എന്താണ് ചെയ്യുന്നത്, എന്നത് ഞങ്ങളുടെ പ്രശ്നമല്ല പക്ഷേ കോളേജിൽ യൂണിഫോം നിർബന്ധമാണ് ,” കോളേജ് അധികൃതർ പറഞ്ഞു.
എന്നാൽ കോളേജ് അധികൃതർ വിലക്കിയതിനു പിന്നാലെ മുസ്ലീം വിദ്യാർത്ഥിനികൾ പ്രതിഷേധവുമായി റോഡിലേക്കിറങ്ങുകയും , ജനങ്ങളെ ബുദ്ധിമുട്ടിക്കും വിധത്തിൽ ബഹളമുണ്ടാക്കുകയും ചെയ്തു . ഒടുവിൽ ഗാസിയാബാദ് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
Comments