വർക്കല : ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ച യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വർക്കല ബിവറേജസ് ഔട്ട്ലെറ്റിലെ പ്രീമിയം കൗണ്ടറിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മോഷണം. 7350 രൂപയ്ക്ക് മദ്യം വാങ്ങിയശേഷം 1380 രൂപ വിലയുള്ള മദ്യം മോഷ്ടിച്ച് യുവാക്കൾ കടന്നുകളഞ്ഞു.
മദ്യം വാങ്ങാനെത്തിയ നാല് യുവാക്കളിൽ ഒരാളാണ് കുപ്പി മോഷ്ടിച്ചത്. സുഹൃത്ത് ബില്ല് അടയ്ക്കുന്ന സമയത്തായിരുന്നു ഇത്. തന്ത്രപൂർവം മദ്യക്കുപ്പി മോഷ്ടിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
രാത്രിയിൽ സ്റ്റോക്ക് ചെക്ക് ചെയ്യുമ്പോഴാണ് ഒരു കുപ്പി മദ്യത്തിന്റെ കുറവ് കണ്ടത്. പരിശോധനയിൽ 1380 രൂപയുടെ മദ്യക്കുപ്പിയാണ് നഷ്ടപ്പെട്ടത് എന്ന് മനസിലായി. തുടർന്ന് ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി തെളിഞ്ഞത്.
തുടർന്ന് പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി തന്നെ യുവാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നും മോഷ്ടാക്കളെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Comments