സ്വയം കഴുത്ത് ഞെരിച്ചേക്കാം; കൈയിനെ നിയന്ത്രിക്കാൻ കഴിയില്ല; അപൂർവരോഗമായ ഏലിയൻ ഹാൻഡ് സിൻഡ്രോം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സ്വയം കഴുത്ത് ഞെരിച്ചേക്കാം; കൈയിനെ നിയന്ത്രിക്കാൻ കഴിയില്ല; അപൂർവരോഗമായ ഏലിയൻ ഹാൻഡ് സിൻഡ്രോം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2022, 03:31 pm IST
Facebook
Twitter
WhatsAppTelegram

നാം നമ്മുടെ ഇഷ്ടത്തിനാണ് കൈകൾ ചലിപ്പിക്കുന്നത്. എന്നാൽ നാം ചിന്തിക്കാതെ നമ്മുടെ കൈകൾ ചലിച്ചാലോ? നമ്മുടെ കൈ അനിയന്ത്രിതമായി പ്രവർത്തിക്കുന്ന ഒരു അവസ്ഥയെക്കുറിച്ചാണ് ഈ പറഞ്ഞുവരുന്നത്. അപൂർവരോഗങ്ങളിലൊന്നായ ഏലിയൻ ഹാൻഡ് സിൻഡ്രോം..

മനുഷ്യശരീരത്തിലെ അതിവിചിത്രമായ ഒരവസ്ഥയാണണിത്. സ്വന്തം കൈയ്യിനെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ.. ഒരു നിശ്ചിത സമയത്തേക്ക് നമ്മുടെ ഇഷ്ടത്തിന് വിപരീതമായി നമ്മുടെ സ്വന്തം കൈ ചലിക്കുന്നു.. അതാണ് ഏലിയൻ ഹാൻഡ് സിൻഡ്രോം എന്ന് അറിയപ്പെടുന്നത്. ഈ രോഗാവസ്ഥ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ കൈ എന്ത് ചെയ്യുമെന്നോ എങ്ങനെ പ്രവർത്തിക്കുമെന്നോ നിങ്ങൾക്ക് ഊഹിക്കാൻ പോലുമാകില്ല..

1909-ലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിക്കപ്പെടുന്നത്. തലച്ചോറിൽ നിന്ന് കൈയിലേക്കുള്ള സിഗ്‌നലുകളെ തകരാറിലാക്കുന്ന ഒരു ന്യൂറോളജിക്കൽ അവസ്ഥയാണിതെന്ന് ആരോഗ്യ വിദഗ്ധർ കണ്ടെത്തി. ഈ രോഗം പിടിപ്പെട്ടാൽ നിങ്ങളുടെ കൈയുടെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. പലപ്പോഴും നിങ്ങൾക്കോ ചുറ്റുള്ളവർക്കോ പരിക്കേൽപ്പിക്കുന്ന അവസ്ഥയിലൂടെ വരെ നിങ്ങളുടെ കൈ പ്രവർത്തിച്ചേക്കാമെന്നതാണ് ഈ രോഗാവസ്ഥയെ ഗുരുതരമാക്കുന്നത്. ഈ രോഗത്തിന് മറ്റൊരു പേര് കൂടിയുണ്ട്.. ഡോ. സ്‌ട്രേഞ്ച്‌ലവ് സിൻഡ്രോം എന്നാണത്..

എങ്ങനെയാണ് ഏലിയൻ ഹാൻഡ് സിൻഡ്രോം അഥവാ ഡോ. സ്‌ട്രേഞ്ച്‌ലവ് സിൻഡ്രോം പിടിപ്പെടുന്നതെന്ന് നോക്കാം..

സ്‌ട്രോക്ക് വരികയോ, ഏതെങ്കിലും തരത്തിലുള്ള ട്രോമകൾ ഉണ്ടാകുകയോ, ട്യൂമർ സംഭവിക്കുകയോ ചെയ്താൽ ആ രോഗിക്ക് ഏലിയൻ ഹാൻഡ് സിൻഡ്രോം വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചിലതരം കാൻസറുകൾ, ന്യൂറോ-ഡിജെനറേറ്റീവ് രോഗങ്ങൾ, ബ്രയിൻ അന്യൂറിസം എന്നീ അവസ്ഥകളിലൂടെ കടന്നുപോകുന്നവർക്കും രോഗം വന്നേക്കാം.. നമ്മുടെ മസ്തിഷ്‌കം ശസ്ത്രക്രിയകൾക്ക് വിധേയമാകുമ്പോഴാണ് രോഗസാധ്യത ഉണ്ടാകുന്നത്.. തലച്ചോറിലെ പാരീറ്റൽ കോർട്ടെക്‌സിൽ സംഭവിക്കുന്ന മുറിവുകളോ കേടുപാടുകളോ ആണ് ഈ വിചിത്ര പ്രതിഭാസത്തിന് കാരണമെന്ന് വിദഗ്ധർ പറയുന്നു..

ഏലിയൻ ഹാൻഡ് സിൻഡ്രോം എനന് രോഗനിർണയം പോലും നിസാരമായ കാര്യമല്ല. സമഗ്രമായ നിരീക്ഷണവും വിലയിരുത്തലും അതിന് ആവശ്യമാണ്. പലപ്പോഴും രോഗിക്ക് ഏലിയൻ ഹാൻഡ് സിൻഡ്രോം ആണെന്ന് മനസിലാക്കാൻ പറ്റാതെ പോകുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.. ഇതിനെ ഒരു മാനസികരോഗമായി കണക്കാക്കുന്നവരാണ് ഏറെയും. ന്യൂറോളജിക്കൽ തകരാറായി കണക്കാക്കാതെ ഇരിക്കുന്നത് പലപ്പോഴും രോഗികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുകയാണ് ചെയ്യുന്നത്..

ഈ രോഗത്തിന് ഇതുവരെ മരുന്നോ മറ്റ് പ്രതിവിധികളോ കണ്ടുപിടിച്ചിട്ടില്ല. മിക്ക ഡോക്ടർമാരും രോഗലക്ഷണങ്ങളെയാണ് ചികിത്സിക്കാൻ ശ്രമിക്കുക. സ്‌ട്രോക്ക് മൂലമോ മറ്റേതെങ്കിലും മസ്തിഷ്‌ക രോഗത്തിന്റെ ഫലമായോ ആണ് ഈ പ്രശ്‌നം ഉണ്ടാകുകയാണെങ്കിൽ, രോഗമുക്തി സാധ്യമാണെന്നാണ് വിലയിരുത്തൽ. പക്ഷേ, ന്യൂറോ-ഡിജെനറേറ്റീവ് തകരാറുകൾ മൂലമാണെങ്കിൽ ചികിത്സ ലഭ്യമല്ല.

സധാരണയായി, പേശികളെ നിയന്ത്രിക്കാൻ സഹായിക്കുന്ന ചികിത്സകൾ, ബിഹേവിയറൽ ടെക്‌നിക്കിസ്, ന്യൂറോ മസ്‌കുലർ ബ്ലോക്കിംഗ് എന്നിവയാണ് ഡോക്ടർമാർ പ്രയോഗിക്കുന്ന ചികിത്സാരീതികൾ.. ഫിസിക്കൽ തെറാപ്പികൾ ഒരു പരിധിവരെ രോഗത്തെ മറികടക്കാൻ സഹായിക്കാറുമുണ്ട്..

ചില തമിഴ്, കന്നട ചിത്രങ്ങൾ ഏലിയൻ ഹാൻഡ് സിൻഡ്രോമിനെ ആസ്പദമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. പീച്ചാൻകൈ, ശങ്കഷ്ട കര ഗണപതി എന്നിവയാണത്..

 

Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies