ഭൂമിക്ക് ഒരു ദിവസം കറക്കം നിർത്താൻ തോന്നിയാൽ എന്ത് സംഭവിക്കും? ഈ ദുനിയാവിൻ്റെ ഭാവി എന്താകും ;വീഡിയോ കാണാം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭൂമിക്ക് ഒരു ദിവസം കറക്കം നിർത്താൻ തോന്നിയാൽ എന്ത് സംഭവിക്കും? ഈ ദുനിയാവിന്റെ ഭാവി എന്താകും ;വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 03:38 pm IST
FacebookTwitterWhatsAppTelegram

ഭൂമി പെട്ടെന്ന് ഭ്രമണം ചെയ്യുന്നത് നിർത്തിയാൽ എന്ത് സംഭവിക്കും എന്നത് എപ്പോഴും ശാസ്ത്രജ്ഞൻമാർ നേരിടുന്ന ഒരു ചോദ്യമാണ്.നീലഗ്രഹത്തിലെ ജീവന്റെ തുടിപ്പ് തന്നെ നഷ്ടപ്പെടുമെന്നാണ് ഉത്തരമെങ്കിലും ഭൂമി അത്ര പെട്ടെന്നൊന്നും കറക്കം നിർത്തില്ലെന്നാണ് ശാസ്ത്രജ്ഞൻമാർ പറയുന്നത്. എത്ര വിശദീകരണം നൽകിയാലും ഇതിനെ പറ്റിയുള്ള ചർച്ച എന്നും സജീവമാണ്. പ്രശസ്ത ജ്യോതി ശാസ്ത്രജ്ഞൻ നീൽ ഡിഗ്രാസ് 2013 ൽ ഈ ചോദ്യത്തിന് നൽകിയ ഉത്തരം വീണ്ടും വൈറലായിരിക്കുകയാണ്.

അമേരിക്കൻ ടിവി അവതാരകനായ ലാറ കിംഗ് ചോദിച്ചപ്പോൾ നീൽ നൽകിയ ഉത്തരമാണ് ഇപ്പോൾ വീണ്ടും ചർച്ചാ വിഷയമായിരിക്കുന്നത്. ‘വിനാശകരം ജീവന്റെ തുടിപ്പിന് അവസാനം’ എന്നാണ് അദ്ദേഹത്തിന്റെ ഉത്തരം.

യഥാർത്ഥത്തിൽ ഭൂമി ഭ്രമണം ചെയ്യുന്നത് നിർത്തിയാൽ എന്ത് സംഭവിക്കും. മണിക്കൂറിൽ ഏകദേശം 1000 മൈൽ വേഗതയിലാണ് ഭൂമിയുടെ സ്വയം ഭ്രമണം നടക്കുന്നത്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു വാഹനം പെട്ടെന്നു ബ്രേക്ക് ചെയ്താൽ ഉള്ളിൽ ഇരിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും എന്നതിനെക്കുറിച്ച് നമുക്ക് ഒരു ഏകദേശ ധാരണ ഉണ്ട്. അപ്പോൾ 1000 മൈൽ വേഗത്തിൽ കറങ്ങുന്ന ഈ ഭൂമി പെട്ടെന്ന് കറക്കം നിർത്തിയാൽ എന്തായിരിക്കും അവസ്ഥ?

അത് ഗ്രഹത്തിലെ എല്ലാ ജീവജാലങ്ങളുടേയും കൂട്ടമരണത്തിലേക്ക് നയിക്കും. ദിവസം എന്ന സങ്കൽപം ഇല്ലാതാക്കും. ഭൂമിയുടെ ഒരു വശത്ത് പകലും മറ്റൊരു വശത്ത് അന്ധകാരവുമായിരിക്കും. പിന്നീട് നിരന്തരമായ സൂര്യപ്രകാശം മൂലം സസ്യങ്ങളും ജീവജാലങ്ങളും തളർന്ന് വീണ് മരണത്തിന് കീഴടങ്ങും. മറ്റൊരു വശത്ത് പ്രകാശം കിട്ടാതെ തണുത്തുറഞ്ഞ് ജീവജാലങ്ങൾ മരിക്കും. സമുദ്രങ്ങളുടെ സ്ഥാനം മാറുകയും പല ഭൂഖണ്ഡങ്ങളിലും വെള്ളപ്പൊക്കത്തിന് വരെ കാരണമാകും. നീല ഗ്രഹത്തിലെ തുടിപ്പ് തന്നെ നാമാവശേഷമാകും.

എന്നാൽ അങ്ങനെ പെട്ടെന്നൊന്നും ഭൂമി ബ്രേക്കിട്ടതു പോലെ കറക്കം നിർത്തുകയില്ല. പകരം പതുക്കെ ഭ്രമണത്തിന്റെ വേഗത കുറയുകയാണ് ചെയ്യുകയെന്നാണ് ശാസ്ത്രജ്ഞൻമാർ പറയുന്നത്.ഭൂമിയുടെ ഭ്രമണവേഗം കുറയുന്നുവെന്നും, ഭ്രമണം ചെയ്യാനുള്ള ഭൂമിയുടെ ശക്തിയെ ചന്ദ്രൻ സ്വാധീനിക്കുന്നു എന്നെല്ലാം പഠനങ്ങൾ ഉണ്ട്. സ്വാധീനിക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ പേടിക്കാനൊന്നുമില്ല. ചന്ദ്രൻ അതിന്റെ ആകർഷണ ശക്തിയാൽ, അത് ഭൂമിയുടെ സമുദ്രങ്ങളിലെ ജലനിരപ്പിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നു. വേലിയേറ്റങ്ങൾ കാരണം, ഭൂമി ആടിയുലയുന്നതായി തോന്നുന്നു, ഇത് ഭൂമിയെ വളരെ സാവധാനത്തിലുള്ള തളർച്ചയിലേക്ക് നയിക്കുന്നു.

എന്നാൽ ഭൂമിക്കുണ്ടാവുന്ന ഈ വേഗക്കുറവ് വളരെ വളരെ ചെറുതാണ്. ആറ്റൊമിക് ക്ലോക്കുകൾ കാണിക്കുന്നത് ഇപ്പോഴത്തെ ഒരു ദിവസം 100 വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ഒരു ദിവസത്തെക്കാൾ 1.7മില്ലി സെക്കൻഡുകൾ കൂടുതൽ നീളം ഉള്ളതാണെന്നാണ്. ഭൂമിയുടെ കറക്കം നിലയ്‌ക്കണമെങ്കിൽ പല ബില്യൺ വർഷങ്ങൾ വേണ്ടിവരും എന്നു സാരം. അതിനു മുൻപുതന്നെ സൂര്യൻ ഭൂമിയെ വിഴുങ്ങിയിരിക്കും.

കത്തിപ്പോയ ഭൂമിയുടെ കറക്കം സൂര്യനിലെ പ്ലാസ്മയിൽ പിന്നെയും ബില്യൺ കണക്കിനു വർഷങ്ങൾ തുടരും എന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. അതിനാൽ ഭൂമി ഇപ്പോൾ കറക്കം നിർത്തുമെന്നും ലോകം ഇപ്പോൾ അവസാനിക്കുമെന്നും ഒക്കെ ഓർത്ത് സമയം കളയാതെ നമുക്ക് മുന്നോട്ടുതന്നെ പോകാം.

Tags: earth
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies