സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയായി. റിയാസുദ്ദീൻ ശൈഖ് മുഹമ്മദ് ആണ് വരൻ. വിവാഹം കഴിഞ്ഞ വിവരം റഹ്മാനും ഖദീജയും തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയച്ചടങ്ങുകൾ നടന്നത്. ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമാണ് റിയാസുദ്ദീൻ.
‘ജീവിതത്തിൽ ഏറ്റവുമധികം കാത്തിരുന്ന ദിവസം’ എന്ന് കുറിച്ചു കൊണ്ടാണ് ഖദീജ വരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും ആശംസയ്ക്കും നന്ദി പറഞ്ഞ് കൊണ്ട് വധൂവരന്മാർക്കൊപ്പമുള്ള കുടുംബചിത്രം റഹ്മാനും പങ്കുവച്ചിട്ടുണ്ട്.
ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആർ റഹ്മാൻ-സൈറാ ബാനു ദമ്പതികൾക്ക്. ഗായിക കൂടിയാണ് ഖദീജ. യെന്തിരൻ എന്ന രജനീകാന്ത് ചിത്രത്തിൽ റഹ്മാന്റെ സംഗീതത്തിൽ പുതിയ മനിതാ എന്ന ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്.
Comments