ന്യൂക്ലിയാർ ഫുട്‌ബോൾ: ലോകം ഭയക്കുന്ന അമേരിക്കയുടെ ആണവപ്പെട്ടി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ന്യൂക്ലിയാർ ഫുട്‌ബോൾ: ലോകം ഭയക്കുന്ന അമേരിക്കയുടെ ആണവപ്പെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2022, 12:41 pm IST
FacebookTwitterWhatsAppTelegram

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് ലോകം ഭയക്കുന്ന ഒരു രഹസ്യ പെട്ടിയെ കുറിച്ചാണ്. ലോകം ഭയക്കുന്ന ആണവ പെട്ടി, ഒറ്റക്ലിക്കിൽ ലോകം ഇല്ലാതാകും എന്നൊന്നും പറഞ്ഞ് ഭീകരത സൃഷ്ടിക്കുന്നില്ല, അമേരിക്കയുടെ ന്യൂക്ലിയാർ ഫുട്‌ബോൾ എന്നറിയപ്പെടുന്ന ഒരു ബ്രീഫ്‌കെയ്‌സിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. നമ്മളിന്ത്യക്കാർ ഈ ബ്രിഫ്‌കെയ്‌സ് ആദ്യമായി ശ്രദ്ധിക്കുന്നത് ഇവിടേയ്‌ക്കെത്തിയ അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിന്റെ വരവോടെയാണ്. അപരിചിതമായ ഈ വാക്കിന്റെ അർദ്ധം അന്ന് തേടിയത് നിരവധി പേരാണ്.

ട്രംപ് മാത്രമല്ല, എല്ലാ അമേരിക്കൻ പ്രസിഡന്റുമാരും എപ്പോഴും തങ്ങൾക്കൊപ്പം കൊണ്ടുനടക്കുന്ന ഒന്നാണ് ‘ന്യൂക്ലിയർ ഫുട്ബോൾ’. ഒരു ബ്രീഫ്കെയ്സിനെയാണ് ‘ന്യൂക്ലിയർ ഫുട്ബോൾ’ എന്നു വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ സർവ്വാധികാരമുള്ള പ്രസിഡന്റ് അമേരിക്കയിൽ നിന്ന് അകലെയായിരിക്കുന്ന സമയത്ത് ലോകത്തെവിടെയും ഒരു ആണവയുദ്ധം നടത്താൻ അധികാരം നൽകാനുള്ള സാധനങ്ങളാണ് ബ്രീഫ്കെയ്സിൽ ഉള്ളതെന്നാണ് ഒരു വിഭാഗം നിരീക്ഷകർ പറയുന്നത്. അമേരിക്കയുടെ പ്രതിരോധ സിസ്റ്റത്തിന്റെ തന്ത്രപ്രധാനമായ മൊബൈൽ ഹബ് എന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.

പ്രസിഡന്റിന്റെ അംഗരക്ഷകൻ ആയിരിക്കും ഇതു കൈയ്യിൽ വയ്‌ക്കുക. ന്യൂക്ലിയാർ ഫുട്‌ബോളെന്നാൽ അതി നൂതന യന്ത്രമൊന്നുമല്ല. 1953 – 1961 കാലഘട്ടത്തിൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൈ്വറ്റ് ഡേവിഡ് അയ്സൺഹോവറുടെ കാലത്തു തുടങ്ങിയതാണിത്. ലോഹ നിർമ്മിതമായ ഒരു സീറോ ഹാലിബർട്ടൺ ബ്രീഫ്കെയ്സാണ് ‘ന്യൂക്ലിയർ ഫുട്ബോൾ’. ഇതിന് കറുത്ത ലെതർ ആവരണമിട്ടിരിക്കുന്നു. ഏകദേശം 20 കിലോയാണ് മൊത്തം ഭാരം. നാലു പ്രധാന ഭാഗങ്ങളാണ് ഇതിലുള്ളത്.

1. ഒരു ബ്ലാക് ബുക്ക്. ഇതിൽ ഏതെങ്കിലും രാജ്യം ആക്രമിച്ചാൽ തിരിച്ചടിക്കാനുള്ള സാധ്യതകൾ എന്തെല്ലാമാണെന്ന് ഉണ്ടായിരിക്കും.
2. ക്ലാസിഫൈഡ് സൈറ്റുകളുടെ ലിസ്റ്റ് അടങ്ങുന്ന മറ്റൊരു ബുക്ക്.
3- എട്ട് മുതൽ പത്ത് കടലാസുകൾ വരെ അടങ്ങിയിരിക്കുന്ന ഒരു ഫോൾഡർ. അടിയന്തര മുന്നറിയിപ്പുകൾ നൽകുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങളാണ് ഇതിൽ.
4-ഒതന്റിക്കേഷൻ കോഡുകൾ അടങ്ങിയിട്ടുള്ള കാർഡ്.

ആണവായുധം ഉപയോഗിക്കാൻ അമേരിക്കയുടെ കമാൻഡർ-ഇൻ-ചീഫ് കൂടിയായ പ്രസിഡന്റ് തീരുമാനിക്കുകയാണെങ്കിൽ അദ്ദേഹത്തെ സ്വകാര്യമായ ഒരിടത്തേക്ക് അംഗരക്ഷകർ കൂട്ടിക്കൊണ്ടുപോകും. തുടർന്ന് ബ്രീഫ്കെയ്സ് തുറക്കും. തുടർന്ന് ഒരു കമാൻഡ് സിഗ്‌നൽ അല്ലെങ്കിൽ ജാഗ്രതാനിർദ്ദേശം അദ്ദേഹം തന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന് അയയ്‌ക്കും. തുടർന്ന് ഏതെല്ലാം രീതിയിലായിരിക്കണം ആക്രമണം നടത്തേണ്ടതെന്ന് പ്രസിഡന്റ് തന്റെ പ്രതിരോധ സെക്രട്ടറി, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ ചെയർമാൻ എന്നിവരുമായി കൂടിയാലോചിക്കും. ഒറ്റ ക്രൂസ് മിസൈൽ അയച്ചാൽ മതിയോ, പല ഭൂഖണ്ഡാന്തര മിസൈലുകൾ തന്നെ തൊടുക്കണോ എന്നൊക്കെ തീരുമാനിക്കും. ഇവയുടെ വരുംവരായ്കകളെല്ലാം നേരത്തെ തീർച്ചപ്പെടുത്തിയവയായിരിക്കും.

പ്രസിഡന്റിന്റെ ഉത്തരവ് മിലിറ്ററി പരിഗണിക്കുന്നതിനു മുൻപ് ഇതു പ്രസിഡന്റ് തന്നെയാണ് നടത്തിയിരിക്കുന്നതെന്ന് ഉറപ്പിക്കണം. ഇതിനായി ഒരു സവിശേഷ പ്ലാസ്റ്റിക് കാർഡ് ആണ് ഉപയോഗിക്കുന്നത്. ഇതിനെ ബിസ്‌കറ്റ് എന്നാണ് വിളിക്കുന്നത്. ആണവ യുദ്ധത്തിന്റെ കാര്യത്തിൽ പ്രസിഡന്റ് മാത്രമല്ല ഇടപെടുക, പ്രസിഡന്റാണ് ആണവായുധം പ്രയോഗിക്കാനുള്ള ഉത്തരവിടുന്നതെങ്കിലും ഇത് പ്രസിഡന്റ് തന്നെയാണ് ചെയ്തിരിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നത് സെക്രട്ടറി ഓഫ് സ്റ്റേറ്റ്‌സ് ആണ്. ടു ഫാക്ടർ ഓതന്റിക്കേഷൻ വഴിയാണ് ഇത് ഉറപ്പിക്കുന്നത്. അമേരിക്കൻ പ്രതിരോധ സംവിധാനത്തിന്റെ തന്ത്രപ്രധാനമായ ഒരു ‘മൊബൈൽ ഹബ്ബ്’ എന്നു വേണമെങ്കിലും ന്യൂക്ലിയർ ഫുട്ബോളിനെ വിശേഷിപ്പിക്കാം.

ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies