ദാവൂദ് സംഘത്തിനെതിരെ ശക്തമായ റെയ്ഡുമായി എൻഐഎ; റെയ്ഡ് 20 കേന്ദ്രങ്ങളിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദാവൂദ് സംഘത്തിനെതിരെ ശക്തമായ റെയ്ഡുമായി എൻഐഎ; റെയ്ഡ് 20 കേന്ദ്രങ്ങളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2022, 09:55 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ആഗോള ഇസ്ലാമിക ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിനെതിരെ ശക്തമായ തിരച്ചിലുമായി ദേശീയ കുറ്റാന്വേഷണ ഏജൻസി. സംഘത്തിന്റെ കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന നിരവധി പ്രദേശങ്ങളിൽ ഒരേ സമയമാണ് റെയ്ഡ് തുടരുന്നത്. ആയുധ ഇടപാട്, മയക്കുമരുന്ന്, മനുഷ്യക്കടത്ത്, ഭീകരപ്രവർത്തനം, ഹവാല എന്നിവയടക്കം നിരവധി തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. മുംബൈ ഭീകരാക്രമണത്തിന്റെ തുടർച്ചയായ അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് എൻഐഎ അറിയിച്ചു.

ദാവൂദിന്റെ സംഘമായ ഡി-കമ്പനിക്കെതിരെ വ്യാപകമായ റെയ്ഡാണ് എൻഐഎ നടത്തുന്നത്. മുംബൈയിലെ 20 കേന്ദ്രങ്ങളിലാണ് അതിരാവിലെ മുതൽ റെയ്ഡ് നടക്കുന്നത്. ബാന്ദ്പ,നാഗ്പാഡ, ബോറിവലി, ഗോറേഗാവ്, പരേൽ, സാന്റാക്രൂസ് എന്നിവടങ്ങളിലാണ് പ്രധാന റെയ്ഡ്. ഡി-കമ്പനിയുടെ കൊട്ടേഷൻ സംഘത്തിലെ ഷാർപ്പ് ഷൂട്ടർമാർ, മയക്കുമരുന്നു കടത്തുന്നവർ, ഹവാല ഇടപാടുകാർ, ഭൂമാഫിയ സംഘങ്ങൾ എന്നിവരടങ്ങുന്ന എല്ലാവരേയും അന്വേഷണ സംഘം തിരയുകയാണ്. ദാവൂദിന്റെ സംഘത്തിനെ കൂടാതെ ഛോട്ടാ ഷക്കീൽ, ജാവേദ് ചിക്ന, ടൈഗർ മേമൻ, ഇഖ്ബാൽ മിർച്ചി, ഹസീനാ പാർക്കർ എന്നിവരുടെ സംഘത്തേയും തിരയുകയാണെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡി-കമ്പനിയുടെ ഉന്നതന്മാരെ മുഴുവൻ കുടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ഡി-കമ്പനി സംഘത്തിലെ വിവിധ പേർക്കെതിരെ കേസ്സ് എടുത്ത ശേഷമാണ് റെയ്ഡ് ആരംഭിച്ചത്. ഇവർക്കെതിരെ യുഎപിഎയും ചുമത്തിയിട്ടുണ്ട്. നിലവിൽ ദാവൂദ് പാകിസ്താനിലെ കറാച്ചിയിലാണെന്നാണ് നിഗമനം.

Tags: nia raidd-company
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies