തൃശൂർപൂരം സമാപിച്ചു; പൂരപ്രേമികളുടെ കാത്തിരിപ്പ് ഇനി ഏപ്രിൽ 30 വരെ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂർപൂരം സമാപിച്ചു; പൂരപ്രേമികളുടെ കാത്തിരിപ്പ് ഇനി ഏപ്രിൽ 30 വരെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 07:20 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: പാണ്ടിയും പഞ്ചാരിയും പഞ്ചവാദ്യവും കൊട്ടിയാർത്ത് തൃശൂർപൂരം സമാപിച്ചു. പകൽ പൂരത്തിന് ശേഷം നടന്ന ഗംഭീര വെടിക്കെട്ട് പൂരത്തിന്റെ സമാപന സന്ദേശമായി. തിരുവമ്പാടിയും പാറമേക്കാവും വരും വർഷം കാണാമെന്ന് ഉറപ്പ് നൽകി ഉപചാരം ചൊല്ലി പിരിയുകയും ചെയ്തു. അടുത്ത വർഷം ഏപ്രിൽ 30നാണ് തൃശൂർ പൂരം.

36 മണിക്കൂർ നീണ്ടുനിന്ന തൃശൂർ പൂരത്തിനാണ് ഉപചാരം ചൊല്ലിപിരിഞ്ഞതോടെ സമാപനമായത്. പൂരം ദിനമായ ചൊവ്വാഴ്ച രാവിലെ കണിമംഗലം ശാസ്താവ് എഴുന്നള്ളി എത്തിയതോടെയാണ് പൂരം ആരംഭിച്ചത്. തുടർന്ന് എട്ട് ഘടകപൂരങ്ങളും പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാരുടെ എഴുന്നള്ളത്തും മഠത്തിൽ വരവും നടന്നു. തുടർന്നായിരുന്നു ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളവും കുടമാറ്റവും നടന്നത്.

ഇതിന് പിന്നാലെ മഴ ശക്തി പ്രാപിച്ചതോടെ പുലർച്ചെ നടക്കാനിരുന്ന വെടിക്കെട്ട് മാറ്റിവെച്ചു. ബുധനാഴ്ച വൈകീട്ട് ഏഴ് മണിക്ക് നടത്തുമെന്നായിരുന്നു ശേഷമുണ്ടായ അറിയിപ്പ്. ബുധനാഴ്ച രാവിലെ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ എഴുന്നള്ളിയെത്തി വടക്കുംനാഥനെ വണങ്ങി. തുടർന്നായിരുന്നു വികാരനിർഭരമായ ഉപചാരം ചൊല്ലി പിരിയൽ.

മേളത്തിൽ ആറാടിയാണ് ഉപചാരം ചൊല്ലി പിരിയാൻ ഭഗവതിമാർ എത്തിയത്. പെരുവനം കുട്ടൻമാരാർ പാറേമക്കാവിന്റെ മേളത്തിന് പ്രമാണിയായി. കീഴൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലായിരുന്നു തിരുവമ്പാടിയുടെ മേളം. മേളത്തിൽ ആറാടി വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്ത് എത്തിയ പാറമേക്കാവ് തിരുവമ്പാടി-ഭഗവതിമാരെ ആർപ്പുവിളിയോടെയാണ് ജനം സ്വീകരിച്ചത്. തുടർന്ന് അടുത്ത വർഷം കാണാമെന്ന് ഉപചാരപൂർവ്വം പറഞ്ഞ് ഭഗവതിമാർ പിരിഞ്ഞുപോയി. മാറ്റിവെച്ച വെടിക്കെട്ട് വൈകിട്ട് നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കാലാവസ്ഥ വീണ്ടും മോശമായതിനാൽ വരുന്ന ഞായറാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

Tags: thrissur poorampooram 2022
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies