തലകുത്തി നിന്ന് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ അപ്പൂപ്പനാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കാനഡയിൽ നിന്നുള്ള 75കാരനായ ടാനിയോ ഹെലോ ആണ് ശീർഷാസനത്തിലൂടെ പുതിയ റെക്കോർഡ് സ്ഥാപിച്ചത്. ഹെഡ്സ്റ്റാന്റ് എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ഈ നേട്ടം കുറിക്കപ്പെട്ടത്. ഹെഡ്സ്റ്റാന്റ് ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡ് ആണ് ടാനിയോ സ്വന്തമാക്കിയിരിക്കുന്നത്.
കാരണം 60 വയസ്സിന് മുകളിലുള്ള ഒരാൾക്ക് ഹെഡ്സ്റ്റാന്റ് ചെയ്യുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. തലകുത്തി നിൽക്കുന്നത് കൊണ്ട് തലയ്ക്കോ കഴുത്തിനോ ഗുരുതരമായ പരിക്കുകൾ ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ആ സമയത്താണ് 75 വയസ്സുള്ള ടാനിയോ ഈ അഭ്യാസപ്രകടനം അനായാസമായി ചെയ്തത്.
ഗിന്നസ് വേൾഡ് അധികൃതർ തന്നെ ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്. കുടുംബത്തിന് വേണ്ടിയാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നും, ഏത് പ്രായത്തിലും ഇത് ചെയ്യാമെന്ന് തെളിയിക്കുകയാണ് താൻ ചെയ്തതെന്നും അദ്ദേഹം പറയുന്നു.
Comments