കൊല്ലം: ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച ഭക്ഷ്യവസ്തുക്കൾ കടത്തിക്കൊണ്ടു പോകാനുള്ള ശ്രമം തടഞ്ഞു.കൊല്ലം മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച ഭക്ഷ്യവസ്തുക്കൾ കടത്തികൊണ്ടു പോകാനുള്ള ജീവനക്കാരുടെ നീക്കമാണ് ഭക്തർ തടഞ്ഞത്.
ശർക്കര, അവൽ അടക്കമുള്ള സാധനങ്ങൾ കടത്താനായി ടെമ്പോയിൽ കയറ്റിയെങ്കിലും ഭക്തർ തടഞ്ഞ് വെച്ച് ദേവസ്വം വിജലൻസിനെ ഏൽപ്പിക്കുകയായിരുന്നു. ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടന്ന തിരുവാഭരണ ഘോഷയാത്രക്കിടെ ഭക്തർ ഭഗവാന് സമർപ്പിച്ച വിഭവങ്ങളാണ് കടത്താൻ ശ്രമിച്ചത്.
കുറ്റക്കാരായ ജീവനക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഭക്തർ ആവശ്യപ്പെട്ടു. ദേവസ്വം വിജലൻസ് ഇത് സംബന്ധിച്ച് മുഖത്തല ക്ഷേത്ര ദേവസ്വം ഓഫീസറോട് വിശദീകരണം തേടി. സാധനങ്ങൾ കടത്താനായി ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു
Comments