റോളർ കോസ്റ്റർ സ്തംഭിച്ചു; 235 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ; അപകടം സംഭവിച്ചത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റൈഡിന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റോളർ കോസ്റ്റർ സ്തംഭിച്ചു; 235 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ; അപകടം സംഭവിച്ചത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റൈഡിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2022, 02:03 pm IST
Facebook
Twitter
WhatsAppTelegram

അമ്യൂസ്‌മെന്റ് പാർക്കുകളിലെ റൈഡുകളിൽ കയറാൻ ആവേശഭരിതരാകുന്ന നിരവധിയാളുകളുണ്ട്. എന്നാൽ അത്തരം റൈഡുകൾ ഭീതിപ്പെടുത്തുന്നതിനാൽ വേറെ ചില കൂട്ടർ തിരിഞ്ഞ് നോക്കാറുമില്ല. ഏറെ ജനപ്രീതി സൃഷ്ടിച്ച റോളർ കോസ്റ്ററുകളിൽ കയറാൻ ഇഷ്ടമുണ്ടെങ്കിലും ഭയം മൂലം മാറി നിൽക്കുന്നവരും വിരളമല്ല. എന്തെങ്കിലും കാരണവശാൽ റൈഡ് തകരാറിലാകുമോയെന്ന പേടിയാണ് അക്കൂട്ടർക്ക്. റൈഡിന് പെട്ടെന്ന് കേടുപാടു സംഭവിച്ചാൽ താഴെ വീണ് എല്ലൊടിയുമല്ലോയെന്ന് കരുതുന്നവരെ കൂടുതൽ പേടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ യുകെയിൽ നിന്നും വരുന്നത്.

യുകെയിലെ ബ്ലാക്ക് പൂൾ പ്ലെഷർ ബീച്ചിന് സമീപമുള്ള പ്രസിദ്ധമായ റോളർ കോസ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഏറെ ആവേശത്തോടെ റോളർ കോസ്റ്ററിൽ കയറിയ ആളുകൾ റൈഡ് സ്തംഭിച്ചതോടെ ആകാശത്ത് പെട്ടുപോകുകയായിരുന്നു.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ഏകദേശം 235 അടി ഉയരത്തിൽ നിന്നാണ് റോളർ കോസ്റ്റർ സ്തംഭിച്ചത്. ഇതോടെ ‘ത്രില്ലിനു’വേണ്ടി കയറിയവരെല്ലാം നിലവിളിച്ച് കരയാൻ തുടങ്ങി. തുടർന്ന് റൈഡിൽ ഇരുന്ന ഓരോരുത്തരും എഴുന്നേറ്റ് സ്‌റ്റെപ്പുകൾക്ക് സമാനമായ റൈഡിന്റെ കമ്പികളിലൂടെ നടന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ഭാഗ്യവശാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ബിഗ് വൺ എന്ന് അറിയപ്പെടുന്ന റൈഡ് ആണ് അനിയന്ത്രിതമായി പ്രവർത്തിച്ചത്. 1994 സ്ഥാപിതമായ ഈ റൈഡ് യുകെയിൽ മുഴുവൻ പ്രസിദ്ധിയാർജ്ജിച്ചതാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയതും ചെങ്കുത്തായതുമായ റോളർ കോസ്റ്ററാണ് ബിഗ് വൺ എന്ന് അറിയപ്പെടുന്നു. ഇതാദ്യമായല്ല റോളർ കോസ്റ്റർ റൈഡ് അപകടത്തിൽപ്പെടുന്നത്.

കഴിഞ്ഞയാഴ്ച യുഎസിലെ അമ്യൂസ്‌മെന്റ് പാർക്കിൽ റോളർ കോസ്റ്റർ റൈഡ് ഇത്തരത്തിൽ തലകീഴായി സ്തംഭിച്ച് നിന്നിരുന്നു. 45 മിനിറ്റ് നേരമാണ് റൈഡ് ഇത്തരത്തിൽ നിന്നത്. അധികൃതരുടെ സമയോചിതമായ ഇടപെടലിൽ എല്ലാവരെയും രക്ഷിക്കുകയും ചെയ്തു.

 

Tags: UKAmusement Park
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies