യുക്രെയ്‌നിൽ നിന്ന് മടങ്ങിവന്ന മെഡിക്കൽ വിദ്യാർത്ഥികളെ തതുല്യ കോഴ്‌സുകളിൽ പ്രവേശിപ്പിക്കാനാകില്ല; പശ്ചിമബംഗാളിന്റെ നീക്കം തടഞ്ഞ് മെഡിക്കൽ കൗൺസിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്‌നിൽ നിന്ന് മടങ്ങിവന്ന മെഡിക്കൽ വിദ്യാർത്ഥികളെ തതുല്യ കോഴ്‌സുകളിൽ പ്രവേശിപ്പിക്കാനാകില്ല; പശ്ചിമബംഗാളിന്റെ നീക്കം തടഞ്ഞ് മെഡിക്കൽ കൗൺസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2022, 09:03 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും മടങ്ങിയെത്തിയവർക്ക് അതേ കോഴ്‌സിന് ഇന്ത്യയിൽ തുടർപഠനം നടത്താനാകില്ലെന്ന് മെഡിക്കൽ കൗൺസിൽ. പശ്ചിമബംഗാൾ യുക്രെയ്നിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ മെഡിക്കൽ കോളേജിൽ അതേ കോഴ്‌സുകൾക്ക് തുടർപഠനത്തിന് അനുമതി നൽകിയതാണ് മെഡിക്കൽ കൗൺസിൽ റദ്ദാക്കിയത്. മമതാ ബാനർജിയുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് വിദ്യാർത്ഥികളെ ഏപ്രിൽ മുതൽ പ്രവേശിപ്പിച്ച് തുടർപഠനത്തിന് സൗകര്യം നൽകിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ മെഡിക്കൽ കോളേജിലെ വിദ്യാഭ്യാസ സംവിധാനങ്ങളുടെ യോഗ്യതയും ചട്ടങ്ങളും ഏറെ മികച്ചതാണ്. അതുമായി ഒരു തരത്തിലും ഒത്തുപോകാൻ വിദേശ സർവ്വകലാശാലകളിൽ പഠിച്ച വിദ്യാർത്ഥികൾക്കാവില്ല. പഠന നിലവാരവും പൊതു നിലവാരവും തകർക്കുന്ന ഒരുനീക്കവും അനുവദിക്കാനാകില്ലെന്ന് മാസങ്ങൾക്ക് മുന്നേ മെഡിക്കൽ കൗൺസിൽ കേന്ദ്രസർക്കാറിനെ അറിയിച്ചിരുന്നു. പഠന സംവിധാനത്തിന് മികവില്ലെന്നതിനാൽ തന്നെ ചട്ടം തിരുത്താനാകില്ലെന്നും പശ്ചിമബംഗാളിന് മെഡിക്കൽ വിദ്യാഭ്യാസത്തിൽ സ്വന്തമായി തീരുമാനം എടുക്കാൻ അവകാശമില്ലെന്നും മെഡിക്കൽ കൗൺസിൽ അറിയിച്ചു.

സംസ്ഥാനത്തേക്ക് തിരികെ എത്തിയ 422 പേരിൽ 409 പേരും മെഡിക്കൽ വിദ്യാർത്ഥികളാണ്. ഇവരെ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തന്നെ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പി ക്കുകയും പ്രാക്ടിക്കൽ പരിശീലനം നൽകാൻ അനുവദിക്കുകയുമാണ് ചെയ്തിട്ടുള്ളത്. സർക്കാർ-സ്വകാര്യ മെഡിക്കൽ കോളേജുകളിൽ തുടർപഠനത്തിനായിട്ടാണ് പശ്ചിമബംഗാൾ അനുമതി നൽകിയത്.

മെഡിക്കൽ കൗൺസിൽ നിലനിൽക്കേ എല്ലാ വഴിവിട്ട അനുമതികളും റദ്ദാക്കുന്നതായി കൗൺസിൽ സംസ്ഥാനത്തെ അറിയിച്ചു. അത്തരം വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന സർവ്വകലാശാലകൾ നടത്തുന്നത് രാജ്യത്തെ മെഡിക്കൽ ചട്ടങ്ങളുടെ നഗ്നമായ ലംഘന മാണെന്നും മെഡിക്കൽ കൗൺസിൽ വ്യക്തമാക്കി.

യുക്രെയ്‌നിലെ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥി കളാണ് റഷ്യൻ അധിനിവേശത്തെ തുടർന്ന്  മടങ്ങിയെത്തിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും യുക്രെയ്‌നിലേക്ക് വൈദ്യശാസ്ത്ര പഠനത്തിന് പോയവരെ ഇന്ത്യ തുടർപഠനത്തിന് പരിഗണിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ വിദേശ സർവ്വകലാശാലയിൽ സ്വയം പ്രവേശനം തേടിപോയവരെ ഏറ്റെടുക്കാനാകില്ലെന്ന് മെഡിക്കൽ കൗൺിസിൽ മുന്നേതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. ഇവിടെ പ്രവേശന പരീക്ഷയെഴുതി യോഗ്യത നേടിയവർക്കു മാത്രമാണ് ആരോഗ്യരംഗത്ത് പഠിക്കാൻ അനുമതിയുള്ളത്. വിദേശത്തും ഇന്ത്യയിലുമായി തുടർപഠന അനുമതിയെന്നത് ഇന്ത്യൻ  ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും മെഡിക്കൽ കൗൺസിൽ അറിയിച്ചു.

Tags: mamta
Share
Tweet
SendShare

More News from this section

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies