ഗുജറാത്ത് പിടിക്കാൻ ഒരുങ്ങിയ കോൺഗ്രസിന് തിരിച്ചടി ; ഹർദ്ദിക് പട്ടേൽ കോൺഗ്രസ് വിട്ടു; പ്രാഥമിക അംഗത്വവും രാജിവെച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്ത് പിടിക്കാൻ ഒരുങ്ങിയ കോൺഗ്രസിന് തിരിച്ചടി ; ഹർദ്ദിക് പട്ടേൽ കോൺഗ്രസ് വിട്ടു; പ്രാഥമിക അംഗത്വവും രാജിവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2022, 11:31 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായിരുന്ന ഹർദ്ദിക് പട്ടേൽ പാർട്ടി വിട്ടു. ട്വിറ്ററിലൂടെയാണ് പട്ടേൽ തന്റെ രാജി അറിയിച്ചത്. പട്ടേലും കോൺഗ്രസുമായി അടുത്തിടെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നിരുന്നു. ഇതിനൊടുവിലാണ് രാജി.

കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെയ്‌ക്കുകയാണെന്നാണ് ഹർദ്ദിക് പട്ടേൽ ട്വിറ്ററിൽ കുറിച്ചത്. തന്റെ ഈ തീരുമാനത്തെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് ഉറപ്പുണ്ട്. ഈ നിർണായക ചുവടുവെപ്പിലൂടെ ഗുജറാത്തിന് വേണ്ടി ക്രിയാത്മകമായി പ്രവർത്തിക്കാൻ തനിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നും ഹർദ്ദിക് പട്ടേൽ പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപാണ് പട്ടിദാർ ആക്ടിവിസ്റ്റായ ഹർദ്ദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നത്. സംസ്ഥാനത്തെ ബിജെപി ഭരണത്തെ വെല്ലുവിളിച്ച ഹർദ്ദിക് കോൺഗ്രസിന് ഗുജറാത്ത് ഭരണം നൽകുമെന്ന് പ്രഖ്യാച്ചിരുന്നു. എന്നാൽ പാർട്ടിക്കുള്ളിൽ പോര് തുടങ്ങിയതോടെ നേതാവ് മുട്ടുമടക്കി.

സംസ്ഥാന നേതാക്കൾക്കെതിരെ നിരവധി തവണ രാഹുൽ ഗാന്ധിക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ഹർദ്ദിക് പട്ടേലിന്റെ ആരോപണം. ഹർദ്ദിക് പട്ടേൽ കോൺഗ്രസിൽ എത്തിയതോടെ ഗുജറാത്ത് രാഷ്‌ട്രീയത്തിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ വിലയിരുത്തൽ.

ഹർദ്ദിക് പട്ടേൽ പാർട്ടി വിടുന്നുവെന്ന അഭ്യൂഹങ്ങൾ നേരത്തെയും ശക്തമായിരുന്നുവെങ്കിലും പലപ്പോഴും അദ്ദേഹം അത് നിഷേധിക്കുകയായിരുന്നു. കോൺഗ്രസിന് വേണ്ടി എല്ലായ്പ്പോഴും പ്രവർത്തിക്കുമെന്നാണ് ഹർദ്ദിക് അവകാശപ്പെട്ടത്.

Tags: CongressHARDIK PATELGUJARAT CONGRESS
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies