നേതാക്കൻമാരുടെ ശ്രദ്ധ ഫോണിലും ചിക്കൻസാൻവിച്ചിലും;സഹായിക്കാൻ ഡൽഹിയിൽ ഗോഡ്ഫാദർമാരില്ല,സ്വന്തം യോഗ്യതകൾ മുൻനിർത്തി പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഹർദ്ദിക് പട്ടേൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേതാക്കൻമാരുടെ ശ്രദ്ധ ഫോണിലും ചിക്കൻസാൻവിച്ചിലും;സഹായിക്കാൻ ഡൽഹിയിൽ ഗോഡ്ഫാദർമാരില്ല,സ്വന്തം യോഗ്യതകൾ മുൻനിർത്തി പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഹർദ്ദിക് പട്ടേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2022, 03:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് ഹർദ്ദിക് പട്ടേൽ. നേതാക്കൻമാർക്ക് അടിത്തട്ടിലുള്ള ബന്ധം നഷ്ടപ്പെട്ടു. മുതിർന്ന നേതാക്കളുടെ ശ്രദ്ധ ഫോണിലാണെന്നും ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾക്ക് താൽപര്യം ചിക്കൻ സാൻവിച്ച് ഉറപ്പാക്കുന്നതിലാണെന്നും ഹർദിക് വിമർശിച്ചു.രാഹുൽ ഗാന്ധിക്കെതിരെയും കടുത്ത വിമർശനമുയർത്തിയാണ് ഹർദിക് കോൺഗ്രസ് അംഗത്വം രാജി വെച്ചത്.

ഞാൻ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ അവരുടെ ശ്രദ്ധ ഫോണിലായിരുന്നു.ഗുജറാത്തിനെ സംബന്ധിക്കുന്ന വിഷയങ്ങൾ കേൾക്കാൻ അവർ താൽപര്യം കാണിച്ചില്ല. ഗുജറാത്തിനെയും അവിടുത്തെ ജനങ്ങളെയും വെറുക്കുന്നത് പോലെയാണ് അവരുടെ പെരുമാറ്റം.ഗുജറാത്തിലെ മുതിർന്ന നേതാക്കൻമാർക്ക് സംസ്ഥാനത്തെത്തുന്ന നേതാക്കളെ സന്ദർശിച്ച് അവർക്ക് ചിക്കൻ സാൻവിച്ച് ഉറപ്പു വരുത്തുന്നതിലാണ് കൂടുതൽ താൽപര്യം എന്ന് മുൻ കോൺഗ്രസ് ഗുജറാത്ത് വർക്കിംഗ് പ്രസിഡന്റ് തുറന്നടിച്ചു.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ എന്ത് ചെയ്താലും അവരെ എതിർക്കുന്നത് മാത്രമായി കോൺഗ്രസ് രാഷ്‌ട്രീയം എന്ന് അദ്ദേഹം വിമർശിച്ചു.ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കാൻ ഒരു മാർഗരേഖ പോലുമില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

നമ്മുടെ നേതാവിനെ രാജ്യത്ത് ആവശ്യമുണ്ടായിരുന്ന സുപ്രധാനസമയത്ത് അദ്ദേഹം വിദേശത്തായിരുന്നു.രാഹുൽ ഗാന്ധി ഗുജറാത്തിലെത്തിയപ്പോൾ തന്നെ പ്രത്യേകമായി കണ്ടില്ല. തന്നെ സഹായിക്കാൻ ഡൽഹിയിൽ ഗോഡ്ഫാദർമാരില്ല. തന്റെ സ്വന്തം യോഗ്യതകൾ മുൻനിർത്തി പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസിന് തിരിച്ചടിയായി യുവനേതാവ് പാർട്ടി വിട്ടത്. തന്റെ ഈ തീരുമാനത്തെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് ഉറപ്പുണ്ട്. ഈ നിർണായക ചുവടുവെപ്പിലൂടെ ഗുജറാത്തിന് വേണ്ടി ക്രിയാത്മകമായി പ്രവർത്തിക്കാൻ തനിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നായിരുന്നു അദ്ദേഹം രാജി പ്രഖ്യാപനത്തിനുശേഷം ട്വിറ്ററിൽ കുറിച്ചത്.

Tags: CongressHARDIK PATEL
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies