കെ റെയിൽ; ജിയോ മാപ്പിംഗ് തൃക്കാക്കരയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാർ നീക്കം; വീടുകൾ കയറി പ്രചാരണം നടത്തുമെന്ന് ജനകീയ സമിതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ റെയിൽ; ജിയോ മാപ്പിംഗ് തൃക്കാക്കരയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാർ നീക്കം; വീടുകൾ കയറി പ്രചാരണം നടത്തുമെന്ന് ജനകീയ സമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 09:27 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കെ റെയിലുമായി ബന്ധപ്പെട്ട സർവ്വെ നിർത്തിവെച്ച് ജിയോ മാപ്പിംഗ് നടത്താനുളള തീരുമാനം തൃക്കാക്കരയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാർ നീക്കമാണെന്ന് കെ. റെയിൽ – സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ കെ റെയിലിനെതിരെ വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്താനുളള തീരുമാനത്തിലാണ് സമിതി പ്രവർത്തകർ. ഇതിന് മുന്നോടിയായി കാക്കനാട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജനകീയ തിരിച്ചടി ഭയന്നാണ് സർക്കാർ സ്ഥലം ഏറ്റെടുത്തു കൊണ്ടുള്ള കുറ്റിയിടിൽ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് ജിയോ മാപ്പിംഗുമായി മുന്നോട്ടു പോകുന്നതെന്ന് സമിതി ആരോപിച്ചു. തൃക്കാക്കര നിയോജക മണ്ഡലത്തിൽ കെ.റെയിൽ വിഷയത്തിൽ സർക്കാരിന്റെ പൊള്ളത്തരം തുറന്നു കാട്ടുകയാണ് സമിതിയുടെ ലക്ഷ്യം. മണ്ഡലത്തിൽ സ്‌ക്വാഡ് പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി എറണാകുളം ജില്ലയിൽ ഇരകളാകുന്നവരുടെ കളക്ട്രേറ്റ് മാർച്ച് ആണ് സംഘടിപ്പിച്ചിരിക്കുന്നത്.

വീട് വീടാന്തരം കയറി ആളുകളെ ബോധവൽക്കരിക്കും. കെ റെയിൽ പദ്ധതി കൊണ്ടുവരുന്ന സർക്കാർ പക്ഷത്ത് നിൽക്കുന്ന സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയർത്തിയായിരിക്കും പ്രചാരണം. തിരഞ്ഞെടുപ്പ് വരെ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കും.

എന്നാൽ ഏതെങ്കിലും ഒരു രാഷ്്ട്രീയ പാർട്ടിക്ക് വേണ്ടി വോട്ട് ചോദിക്കാനോ സമിതിയുടെ സ്ഥാനാർത്ഥിയായി ആരെയും ഉയർത്തിക്കാട്ടാനോ ഇല്ലെന്ന് നേതാക്കൾ വ്യക്തമാക്കി. നിലപാട് ഇതാണെങ്കിലും സമിതിയുടെ പ്രചാരണം ഇടത്, വലത് മുന്നണികൾക്ക് ഒരു പോലെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സർക്കാരിന്റെ കെ.റെയിൽ സംവാദത്തിൽ നിന്നും തഴഞ്ഞ ജോസഫ് സി മാത്യു കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യും.

Tags: k rail projectകെ - റെയിൽകെ റെയിൽ പദ്ധതിതൃക്കാക്കര
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies